ഐപിഎൽ 2025 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ആവേശകരമായ മത്സരദിവസങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ട പോരാട്ടം അവസാനിക്കാൻ ഒരുങ്ങുമ്പോൾ, പ്ലേ ഓഫ് ഉറപ്പിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള അവസാന ഗ്രുപ്പ് മത്സരത്തിന് ഇന്ന് ഇറങ്ങും.
എന്തായാലും ജയിച്ചാൽ ആദ്യ സ്ഥാനക്കാരായി പ്ലേ ഓഫ് എത്താം എന്ന സ്ഥിതിയിൽ നിൽക്കുന്ന ബാംഗ്ലൂർ ഒരുക്കങ്ങൾ നടത്തുകയാണ്. ഏകാന സ്റ്റേഡിയത്തിൽ ആർസിബിയുടെ പരിശീലന സെഷനിൽ, വിരാട് കോഹ്‌ലി തന്നെ ആയിരുന്നു ശ്രദ്ധാകേന്ദ്രം. എന്തായാലും കോഹ്‌ലിക്കായി ജയ് വിളിച്ച ആരാധകർ താരത്തിന്റെ ഒരു മണ്ടത്തരം കണ്ട് ചിരിക്കുന്ന വീഡിയോ വൈറാലായിട്ടുണ്ട്. താരം ഫുട്‍ബോൾ കളിക്കുന്നതിന് ഇടയിലാണ് അബദ്ധം സംഭവിച്ചത്.
മൈതാനത്ത് വിരാട് കോഹ്‌ലിയുടെ ആക്രമണോത്സുകത എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ ആരാധകരെ രസിപ്പിക്കുന്നതിൽ ഇതിഹാസം ഒരിക്കലും പരാജയപ്പെടുന്നില്ല. ഇത്തവണ, ആകട്ടെ കാണിച്ച ഒരു മണ്ടത്തരത്തിലൂടെ ആണ് അത് സംഭവിച്ചത് എന്ന് പറയാം.
വിരാട് കോഹ്‌ലി തന്റെ ഫുട്‍ബോൾ സ്കിൽ കാണിച്ചുകൊണ്ട് പന്ത് വായുവിലേക്ക് ഉയർത്തിയടിച്ചു. എന്നാൽ ട്വിസ്റ്റിൽ, അദ്ദേഹത്തിന്റെ കിക്ക് പിഴക്കുകയും പന്ത് ബൗണ്ടറി ലൈനിലേക്കും കോഹ്‌ലി നിലത്തേക്ക് വീഴുന്നതിലേക്കും കാര്യങ്ങൾ എത്തി.
ആരാധകർ ചിരിക്കുന്നതിന് ഇടയിൽ പന്ത് തിരികെ എടുത്ത കോഹ്‌ലി തന്റെ ദൗത്യത്തിൽ വിജയിച്ചുകൊണ്ട് ബോൾ സഹതാരത്തിന് പാസ് ചെയ്യുകയും ചെയ്‌തു. സീസണിൽ നല്ല ഫോമിൽ കളിക്കുന്ന കോഹ്‌ലി ഇന്ന് മികവിലേക്ക് എത്തി ടീമിന് ടോപ് 2 ഫിനിഷ് നൽകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
— Out Of Context Cricket (@GemsOfCricket) May 25, 2025
Read more