IPL 2025: ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ നിർത്തണം, വെറും അനാവശ്യമാണ് ആ ടൂർണമെന്റ് ഇപ്പോൾ; ബിസിസിഐക്ക് എതിരെ മിച്ചൽ ജോൺസൺ

നാളെ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസൺ പുനരാരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ ജോൺസൺ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ശേഷിക്കുന്ന മത്സരങ്ങൾക്കായി വിദേശ കളിക്കാരെ ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ലീഗ് നിർത്തിവെക്കുക ആയിരുന്നു. എന്നിരുന്നാലും, വെടിനിർത്തലിന് ശേഷം മത്സരങ്ങൾ നാളെ തുടങ്ങുകറ്റാൻ. മത്സരങ്ങൾ നിർത്തിവച്ചതിനെത്തുടർന്ന് മിക്ക വിദേശ ക്രിക്കറ്റ് കളിക്കാരും അവരവരുടെ രാജ്യങ്ങളിലേക്ക് പോയി. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് തങ്ങളുടെ കളിക്കാരുടെ ലഭ്യത സ്ഥിരീകരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് ക്രിക്കറ്റ് ബോഡികളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബിസിസിഐ നിർബന്ധം കാരണം മറ്റുള്ള ബോർഡുകൾ താരങ്ങളെ അയക്കാൻ തീരുമാനിക്ക് ആയിരുന്നു. എന്നാൽ ലീഗിന്റെ ആറ് സീസണുകൾ കളിച്ച ജോൺസന് ഇത് ഇഷ്ടപ്പെട്ടില്ല.

“ഇന്ത്യയിലേക്ക് മടങ്ങാനും ടൂർണമെന്റ് പൂർത്തിയാക്കാനും എന്നോട് എങ്ങാനും പറഞ്ഞാൽ ഞാൻ അത് ചെയ്യിലായിരുന്നു. പണത്തേക്കാൾ ജീവനും സുരക്ഷയും പ്രധാനമാണ്. അത് വ്യക്തിപരമായ തീരുമാനമാണ്, പിഎസ്എല്ലിലും ഐപിഎല്ലിലും ചേരാൻ ആരെയും സമ്മർദ്ദത്തിലാക്കരുത്. രണ്ട് ലീഗുകളും ഇപ്പോൾ പൂർത്തിയാക്കണമായിരുന്നു അല്ലെങ്കിൽ അവ മുന്നോട്ട് കൊണ്ടുപോകുന്നത് പരിഗണിക്കണമായിരുന്നു. അത് പിന്നീട് സാമ്പത്തിക പ്രശ്നമായി മാറുന്നു, ” ജോൺസൺ പറഞ്ഞു.

മെയ് 25-നായിരുന്നു ഫൈനൽ നടക്കേണ്ടത്. എന്നാൽ പ്രശ്നനങ്ങൾ കാരണം ഇപ്പോൾ ജൂൺ 3 നാണ് ആരംഭിക്കുന്നത്.

ജോൺസൺ തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“ക്രിക്കറ്റ് ഓസ്‌ട്രേലിയ കളിക്കാർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. പക്ഷേ ആ തിരഞ്ഞെടുപ്പുകൾ പ്രൊഫഷണൽ, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. എന്നാൽ കളിക്കാർ ആദ്യം അവരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണം. കളിക്കാർ ആ പ്രദേശങ്ങളിൽ ഇതിനകം തന്നെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്, യാത്ര വേണ്ടെന്ന് പറഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവർ ഇതിനകം ചർച്ച ചെയ്യുന്നുണ്ട്. ഒരു ഫ്രാഞ്ചൈസിയോടുള്ള പ്രതിബദ്ധതയോ ലീഗ് വിജയമോ അല്ല, സുരക്ഷാ വശം പരിഗണിച്ചതിന് ശേഷമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്,” അദ്ദേഹം തുടർന്നു എഴുതി.

Read more