ആർസിബി സൂപ്പർസ്റ്റാറിനെതിരെ വീണ്ടും വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത് എത്തിയിരിക്കുകയാണ്. എപ്പോഴും കോഹ്‌ലിയെ എന്തെങ്കിലും ചൊറിയാറുള്ള മഞ്ജരേക്കർ ഇത്തവണയും അതിൽ മാറ്റം വരുത്തിയില്ല . രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിൽ സൂര്യകുമാർ യാദവ് മിന്നുന്ന പ്രകടനത്തിലൂടെ കോഹ്‌ലിയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് പിടിച്ചെടുത്തപ്പോൾ, ആണ് മഞ്ജരേക്കറിന്റെ പരിഹാസം വന്നത്.
എക്‌സിൽ കിംഗ് കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിനെതിരെ പറയാതെ പറഞ്ഞ് കൊണ്ട് സൂര്യകുമാറിനെ പുകഴ്ത്തി അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഈ ബാറ്റ്‌സ്മാൻ ഓറഞ്ച് ക്യാപ്പ് തലയിൽ വെക്കുമ്പോൾ കൂടുതൽ തിളക്കമുള്ളതായി കാണപ്പെടുന്നു… ഐപിഎല്ലിൽ നിലവിൽ ടോപ് സ്‌കോറർ, അതും 172 എന്ന SR! നന്നായി ചെയ്തു സൂര്യ!” മഞ്ജരേക്കർ എഴുതി.
സൂര്യകുമാർ ഓറഞ്ച് ക്യാപ് നേടിയതിന് പിന്നാലെ വന്ന ട്വീറ്റും സ്ട്രൈക്ക് റേറ്റ് പരാമർശവും കണ്ടപ്പോൾ തന്നെ ആരാധകർക്ക് റൂട്ട് മനസിലായി. “എന്തിനാണ് തനിക്ക് കോഹ്‌ലിയോട് മാത്രം ഇത്ര ചൊറിച്ചിൽ” എന്ന് കോഹ്‌ലി ആരാധകർ ചോദിച്ചപ്പോൾ ” സ്ട്രൈക്ക് റേറ്റ് ” കാര്യത്തിൽ മഞ്ജരേക്കർ പറഞ്ഞത് ശരിയാണെന്ന് ചിലർ കുറിച്ചു.
ഈ സീസണിൽ മുംബൈ- ആർസിബി പോരാട്ടത്തിന് മുമ്പും കോഹ്‌ലിയെ ബുംറയുടെ പേരിൽ മഞ്ജരേക്കർ ട്രോളിയിരുന്നു. കോഹ്‌ലിയുടെ പ്രിമേ കഴിഞ്ഞെന്നും ഇപ്പോൾ ബുംറ ആണ് ബെസ്റ്റ് എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അതേസമയം ഇന്നലത്തെ മത്സരത്തോടെ സൂര്യകുമാറിനെയും മറികടന്ന് ഓറഞ്ച് ക്യാപ്പിന് അവകാശിയായി സായ് സുദർശൻ മാറി.