യുവ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെക്കുറിച്ചുള്ള ആകാശ് ചോപ്രയുടെ ഏറ്റവും പുതിയ പ്രസ്താവന വിവാദത്തിൽ. അടുത്തിടെ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിന് ശേഷം അർഷ്ദീപിനെ ജസ്പ്രീത് ബുംറയുമായി ചോപ്ര താരതമ്യപ്പെടുത്തി രംഗത്ത് എത്തുകയാണ് ചെയ്തത്.
ചില കാര്യങ്ങളിൽ അർഷ്ദീപ് സിംഗ് ഇതിനകം തന്നെ മുൻ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ മറികടന്നിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പോലും അവകാശപ്പെട്ടു. വിക്കറ്റ് വീഴ്ത്താനുള്ള കഴിവിന്റെ കാര്യത്തിൽ അർശ്ദീപ് തന്നെയാണ് ബുംറയെക്കാൾ മിടുക്കൻ എന്ന് ചോപ്ര പറഞ്ഞു.
അർഷ്ദീപ് സിംഗ് റൺസ് ചോർക്കുമെങ്കിലും വിക്കറ്റ് വീഴ്ത്തലിൻ്റെ കാര്യത്തിൽ ജസ്പ്രീത് ബുംറയേക്കാൾ മികച്ച പേസറാണ് അദ്ദേഹം എന്ന അഭിപ്രായമാണ് ചോപ്ര പറഞ്ഞത്. ന്യൂ ബോളിലും ഓൾഡ് ബോളിലും പന്തെറിയാബുൾ അർഷ്ദീപിൻ്റെ കഴിവിനെ ചോപ്ര പ്രശംസിച്ചു. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റിൻ്റെ വലിയ മുതൽക്കൂട്ടായി വിശേഷിപ്പിച്ചു.
അടുത്തിടെ ഐപിഎൽ 2025 മെഗാ ലേലത്തിൽ പഞ്ചാബ് 18 കോടി രൂപക്ക് അർശ്ദീപിനെ തിരികെ വാങ്ങുക ആയിരുന്നു. ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ ഇങ്ങനെ പറഞ്ഞു: “18 കോടി രൂപയ്ക്ക് അർഷ്ദീപിനെ വേണമെന്ന് അവർ തുടക്കത്തിൽ തന്നെ പറഞ്ഞു. അവൻ ഒരു നല്ല ബോളർ ആണ്. ഈ തുകക്ക് ലാഭമാണ് അദ്ദേഹത്തെ മേടിക്കുന്നത്.”
ചോപ്ര ഇങ്ങനെ കൂട്ടിച്ചേർത്തു, “പുതിയ പന്ത്, പഴയ പന്ത് രണ്ടിലും അർശ്ദീപ് മിടുക്കനാണ്. ബുംറക്ക് ശേഷം ആർക്കെങ്കിലും അത് സ്ഥിരതയോടെ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അത് അർഷ്ദീപാണ്. വാസ്തവത്തിൽ, വിക്കറ്റ് വീഴ്ത്തലിൻ്റെ കാര്യത്തിൽ അദ്ദേഹം ബുംറയെക്കാൾ മുന്നിലാണ്. ”