ഇപ്പോൾ നടക്കുന്ന ഐപിഎൽ 2025 ലെ ഏറ്റവും കരുത്തരായ ടീമാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ വർഷം നാണംകെട്ട തോൽവിയാണു ടീം കരസ്ഥമാക്കിയത്. എന്നാൽ ആ പിഴവുകൾ എല്ലാം പരിഹരിച്ചാണ് ഹാർദിക്കും സംഘവും ഈ സീസണിൽ ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നു ഫോർമാറ്റിലെയും ക്യാപ്റ്റന്മാരായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഉള്ളത് ഗുണമാണെന്ന് പറഞ്ഞിരിക്കുകയാണ് ഹാർദിക് പാണ്ട്യ.
ഹാർദിക് പാണ്ട്യ പറയുന്നത് ഇങ്ങനെ:
” മൂന്നു ക്യാപ്റ്റന്മാരും മുംബൈ ഇന്ത്യൻസിൽ ഉള്ളതിൽ ഞാൻ ഭാഗ്യവാനാണ്. രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ എന്റെ കൂടെയുണ്ട്. എന്റെ തോളിൽ ഒരു താങ്ങായി ഇവർ മൂന്നു പേരും ഉണ്ട്” ഹാർദിക് പാണ്ട്യ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ അഞ്ച് കിരീടങ്ങൾ നേടിയ രോഹിത് ശർമയ്ക്ക് പകരമായിട്ടാണ് ഹർദിക്കിനെ തിരഞ്ഞെടുത്തത്. എന്നാൽ ഹാർദിക് സ്ഥാനം ഏറ്റെടുത്തതോടെ വൻ ആരാധക രോക്ഷമായിരുന്നു ഉയർന്നു വന്നത്. മുംബൈ ഇന്ത്യൻസിന്റെ ആരാധകർ വരെ താരത്തിനെ എതിർത്തു.
കഴിഞ്ഞ സീസണിൽ നാണംകെട്ട തോൽവികളാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്നായി 10 തോൽവികളാണ് ടീം ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ ഏറ്റു വാങ്ങിയത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനം കരസ്ഥമാക്കിയതും മുംബൈ ഇന്ത്യൻസ് ആയിരുന്നു.