2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) സൂപ്പർ താരം വിരാട് കോഹ്ലി മികച്ച ഫോമിലാണ്, ഓറഞ്ച് ക്യാപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ആകെ 10 മത്സരങ്ങളിൽ നിന്ന് കോഹ്ലി ഇതിനകം 443 റൺസ് നേടിയിട്ടുണ്ട്. എന്നാൽ കോഹ്ലിയുടെ കഴിവുള്ള ഒരു കളിക്കാരന് പോലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ വർഷങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോയത് എന്ന് ശ്രദ്ധിക്കണം.
ഐപിഎല്ലിലെ ആദ്യ വർഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ മാർക്ക് ബൗച്ചർ തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മുൻ ആർസിബി ക്യാപ്റ്റൻ ഓർമ്മിച്ചു. പ്രോട്ടിയസ് ഇതിഹാസവുമായുള്ള സംഭാഷണങ്ങൾ തന്നെ ‘അമ്പരപ്പിച്ചു’ എന്ന് കോഹ്ലി വെളിപ്പെടുത്തി. “തുടക്കത്തിൽ ഞാൻ ഒപ്പം കളിച്ച എല്ലാ കളിക്കാരിലും, ബൗച്ചറാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. എന്റെ ബലഹീനതകൾ എന്തൊക്കെയാണെന്ന് അദ്ദേഹം കണ്ടെത്തി. അടുത്ത ലെവലിലേക്ക് പോകണമെങ്കിൽ, ഞാൻ എന്ത് ചെയ്യണം എന്ന് അദ്ദേഹം എനിക്ക് പറഞ്ഞ് തന്നു. അതും ഞാൻ പറയാതെ തന്നെ. മൂന്ന്-നാല് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഇന്ത്യയിൽ കമന്ററി പറയാൻ എത്തുമ്പോൾ ഞാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം എങ്കിൽ ഇതൊക്കെ ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അത് എന്നെ അത്ഭുതപ്പെടുത്തി”
ആരാധകർക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ആരാധകരിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹത്തിന്, പകരമാകാൻ ഒരു ട്രോഫിക്കോ നേട്ടങ്ങൾക്കോ കഴിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ ടി 20 യിൽ നിന്ന് വിരമിച്ചത് ഓർത്ത് പശ്ചാത്താപം ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “എന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടില്ല. പുതിയൊരു കൂട്ടം കളിക്കാർ തയ്യാറാണെന്നും അവർക്ക് സമയം ആവശ്യം ആബെന്നും ഞാൻ മനസിലാക്കുന്നു. ടീം 2 വർഷം അപ്പുറം അടുത്ത ലോകകപ്പ് കളിക്കുമ്പോൾ പുതിയ ടീം സെറ്റ് ആയിരിക്കണം” കോഹ്ലി പറഞ്ഞു.
എന്തായാലും സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ആർസിബി നാളെ നടക്കുന്ന പോരിൽ ചെന്നൈയെ നേരിടും.