IPL 2025: അവൻ വിരാട് കോഹ്‌ലിയെ പോലെ തന്നെ, റിസ്‌ക്കുകൾ എടുക്കാതെ ഏറ്റവും മികച്ചത് ആ താരം നൽകുന്നു; താരതമ്യവുമായി ജഡേജ

ഐപിഎല്ലിലെ ശുഭ്മാൻ ഗില്ലിന്റെ സ്ഥിരത വിരാട് കോഹ്‌ലിക്ക് തുല്യമാണെന്ന് പറഞ്ഞിരിക്കുകയാണ് അജയ് ജഡേജ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ജിടി ക്യാപ്റ്റൻ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം വന്നത്. ഇതുവരെ 10 മത്സരങ്ങളിൽ നിന്നായി 5 അർദ്ധ സെഞ്ചുറികൾ അടക്കം 465 റൺ നേടിയ ഗിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

ഹൈദരാബാദിനെതിരായ മത്സരത്തിൽ തിളങ്ങിയ ഗില്ലിന് അത് എന്നത്തേയും പോലെ ഒരു ദിവസം ആയിരുന്നു എന്ന് ജഡേജ ഓർമിപ്പിച്ചു. ഗില്ലിന്റെ സ്ഥിരത കോഹ്‌ലിയുടേതിന് സമാനമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അടിവരയിട്ടു. ബാറ്റിംഗിൽ ഇരു കളിക്കാരും അനാവശ്യ റിസ്‌ക്കുകൾ എടുക്കുന്നത് ഒഴിവാക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഗില്ലിന്റെ കഴിവുകളെ പ്രശംസിക്കുകയും സൺറൈസേഴ്‌സിനെതിരെ അദ്ദേഹം കളിച്ച സ്‌ട്രോക്കുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് ജഡേജ ഇങ്ങനെ പറഞ്ഞു:

“ഗില്ലിന്റെ പ്രകടനം അദ്ദേഹത്തിന്റെ സ്ഥിരതയ്ക്ക് തെളിവാണ്. വിരാട് കോഹ്‌ലിയെപ്പോലുള്ള ഒരു കളിക്കാരൻ ആണ് അവൻ. ഗില്ലിന്റെ സ്ഥിരത കോഹ്‌ലിയെ ഓർമിപ്പിക്കുന്നു. അനാവശ്യമായ റിസ്‌കുകൾ എടുക്കാത്തതിനാൽ രണ്ട് കളിക്കാരുംശ്രദ്ധിക്കുന്നു. ബൗളർ ഒരു പിഴവ് വരുത്തുന്നതുവരെ അവർ ക്ഷമയോടെ കാത്തിരിക്കുന്നു, അവർ വിക്കറ്റുകൾ വലിച്ചെറിയുന്നത് നിങ്ങൾ വളരെ അപൂർവമായി മാത്രമേ കാണൂ,” ജഡേജ അഭിപ്രായപ്പെട്ടു.

“ഗില്ലിന്റെ കഴിവുകൾ മികച്ചതാണ്. അദ്ദേഹത്തിന്റെ കവർ ഡ്രൈവുകൾ, പ്രത്യേകിച്ച് ഓഫ്‌സൈഡിൽ, കാണാൻ ആനന്ദകരമായിരുന്നു. അവൻ ശരിക്കും ടി 20 ക്രിക്കറ്റിന് പുതിയ ഒരു മാനം തന്നെ നൽകി” അദ്ദേഹം കൂട്ടിച്ചേർത്തു.

ജിടിയുടെ ഫീൽഡിംഗ് പ്രകടനത്തെക്കുറിച്ചും ജഡേജ സംസാരിച്ചു.

“ഗുജറാത്ത് ടൈറ്റൻസിനെ കുറിച്ച് പറയുമ്പോൾ, മനസ്സിൽ വരുന്നത് ‘ഊർജ്ജം’ എന്ന വാക്കാണ് എന്നും ജഡേജ പറഞ്ഞു . റാഷിദ് ഖാന്റെ അതിശയിപ്പിക്കുന്ന ക്യാച്ചും ഫീൽഡിലെ എല്ലാ ഡൈവിംഗ് ശ്രമങ്ങളും അസാധാരണമായിരുന്നു. ടീം നിരന്തരം കളിക്കളത്തിൽ ഊർജ്ജസ്വലരായിട്ടാണ് നിൽക്കുന്നത്” ജഡേജ പറഞ്ഞു.

Read more