IPL 2024: മുംബൈയുടെ റെക്കോഡ് സ്കോർ പിറന്നപ്പോൾ ഉണ്ടായത് പുതുചരിത്രം, നേടിയത് മറ്റൊരു ടീമിനും സ്വപ്നം കാണാൻ പറ്റാത്ത തകർപ്പൻ രീതിയിൽ; ഇതൊക്കെ എങ്ങനെ പറ്റുന്നു എന്ന് ആരാധകർ

കോടികൾ മുടക്കി ഈ കണ്ട താരങ്ങളെ എല്ലാം ടീമിൽ എടുത്തത് ഈ തരത്തിൽ ഉള്ള പ്രകടനം കാണാനാണ് എന്നായിരിക്കും മുംബൈയുടെ ആദ്യ ഇന്നിംഗ്സ് പ്രകടനം കണ്ട ശേഷം അവരുടെ മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടാകുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരത്തിലെ മുംബൈ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഹാർദിക്കും കൂട്ടരും പടുത്തുയർത്തിയത് 20 ഓവറിൽ 234 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്കായി ഓപ്പണിങ് വിക്കറ്റിൽ 80 റൺ കൂട്ടുകെട്ട് ഉയർത്തിയ രോഹിത് ശർമ്മ- ഇഷാൻ കിഷൻ സഖ്യം നൽകിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളിൽ കത്തികയറിയ ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും കൂടി ചേർന്നപ്പോൾ മുംബൈക്ക് കിട്ടിയത് ആഗ്രഹിച്ചതിന് അപ്പുറമുള്ള സ്കോർ തന്നെ ആയി.

എന്തായാലും റെക്കോർഡ് സ്കോർ പിറന്നപ്പോൾ അത് പിറന്ന രീതിയാണ് ആഘോഷിക്കപ്പെടുന്നത്. എന്തെന്നാൽ മുംബൈ 234 റൺ സ്കോർ ചെയ്‌തെങ്കിലും അതിൽ ഒരു താരം പോലും അർദ്ധ സെഞ്ച്വറി അടിച്ചില്ല. സൂര്യകുമാർ യാദവും തിലക്ഒ വർമ്മയും ഒഴികെ എല്ലാ താരങ്ങളും തന്നെ 30 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഒരു ടീം എന്ന നിലയിൽ മുംബൈ താരങ്ങൾ എല്ലാം അവസരത്തിനൊത്ത് ഉയർന്നതിനെ ഇത് സൂചിപ്പിക്കുന്നു. 49 റൺ എടുത്ത നായകൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ് സ്‌കോറർ. 200 നപ്പുറമൊരു സ്കോർ ടീം നേടിയിട്ടും ഒരു താരം പോലും അതിൽ അർദ്ധ സെഞ്ച്വറി നേടാത്തത് ലീഗിലെ ആദ്യ സംഭവമാണ് എന്ന് പറയാം. സൂര്യകുമാർ യാദവ് റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ ഇഷാൻ കിഷൻ 42 ഉം തിലക് വർമ്മ 6 റൺസുമെടുത്ത് മടങ്ങി.

മുംബൈയുടെ നാല് വിക്കറ്റ് നഷ്ടമായതിന് ശേഷം ഹാർദിക് ക്രീസിൽ ഉറച്ച് നിന്നുള്ള ഇന്നിംഗ്സ് കളിക്കാൻ ശ്രമിച്ചപ്പോൾ ഡേവിഡ് തുടക്കം മുതൽ ആക്രമിക്കാൻ ശ്രമിച്ചു. മത്സരം അതിന്റെ 17 ആം ഓവറിൽ നിന്നപ്പോൾ 167 / 4 മാത്രമായിരുന്നു മുംബൈ സ്കോർ. ആൻറിച്ച് നോർക്യ എറിഞ്ഞ ഓവറിൽ 33 പന്തിൽ 39 റൺസ് നേടിയ ഹാർദിക് മടങ്ങുകയും ചെയ്തു. എന്നാൽ അത് വേണ്ടായിരുന്നു എന്ന് അവർക്ക് തന്നെ തോന്നി കാണും, ശേഷം ക്രീസിൽ എത്തിയ റൊമാരിയോ ഷെപ്പേർഡ് വേറെ ലെവൽ മൂഡിൽ ആയിരുന്നു. ഇഷാന്ത് ശർമ്മ എറിഞ്ഞ 19 ആം ഓവറിൽ 19 റൺ ഇരുവരും ചേർന്ന് അടിച്ചുകൊട്ടിയപ്പോൾ ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിൽ ഷെപ്പേർഡ് അടിച്ചുകൂട്ടിയത് 32 റൺസാണ്.

ഡൽഹിക്കായി 4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ആൻറിച്ച് നോർക്യ 2 വിക്കറ്റ് വീഴ്ത്തിയത്. അക്‌സർ പട്ടേലും രണ്ട്വിക്കറ്റ് നേടിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ഖലീൽ അഹമ്മദ് സ്വന്തമാക്കി.