IPL 2024: എൽ ക്ലാസിക്കോ പോരിന് ചരിത്രം നോക്കാം, മുംബൈ ചെന്നൈ മത്സരത്തിലെ ഏറ്റവും മികച്ച 5 ഇന്നിങ്‌സുകൾ ഇവ; രാജാവായി ആ താരം

ഒരുക്കങ്ങൾ പൂർത്തിയായി, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശക്തികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തങ്ങളുടെ ആരാധകർ കാത്തിരിക്കുന്ന ക്ലാസിക്ക് പോരാട്ടം കളിക്കാൻ തയാറെടുക്കുകയാണ്. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടുമ്പോൾ സാക്ഷ്യം വഹിക്കാൻ പോവുക വാശിയേറിയ മത്സരത്തിന് തന്നെ ആകും.

എംഐയും സിഎസ്‌കെയും ഐപിഎല്ലിൽ 36 തവണ പരസ്പരം കളിച്ചിട്ടുണ്ട്. മുംബൈ 20 കളികൾ വിജയിച്ചു. മറുവശത്ത്, സിഎസ്കെ 16 മത്സരങ്ങളിൽ വിജയം രുചിച്ചു. 11 മത്സരങ്ങളിൽ ഏഴും ജയിച്ച് സിഎസ്‌കെയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ എംഐ ആധിപത്യം പുലർത്തുന്നു.

മുംബൈ ചെന്നൈ മത്സരങ്ങളിൽ വർഷങ്ങളായി നിരവധി മിന്നുന്ന ഇന്നിങ്‌സുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള 5 ഇന്നിങ്‌സുകൾ നോക്കാം

5. നിലവിലെ സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ദുബായിൽ നടന്ന ഐപിഎൽ 2021 ലെ ഗ്രൂപ്പ് മത്സരത്തിനിടെ 58 പന്തിൽ നിന്ന് 88 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു. ഇരു ടീമിലെയും ബാക്കിയുള്ള ബാറ്റ്‌സ്‌മാർ റൺ കണ്ടെത്താൻ പാടുപെട്ടപ്പോൾ, പക്വതയോടെ കളിച്ച ഗെയ്‌ക്‌വാദിനെ പുറത്താക്കുക പ്രയാസമായിരുന്നു.

അദ്ദേഹത്തിൻ്റെ ഇന്നിംഗ്‌സിൽ ഒമ്പത് ബൗണ്ടറികളും നാല് സിക്‌സും ഉൾപ്പെടുന്നു, കൂടാതെ ടീമിൻ്റെ സ്‌കോറിൻ്റെ 56 ശതമാനത്തിലധികം താരം സ്‌കോർ ചെയ്തു. 20 ഓവറിൽ 156 റൺസ് നേടിയ സിഎസ്‌കെക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ എംഐയെ 136 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

4 . അമ്പാട്ടി റായിഡു – ഐപിഎൽ 2021 ൽ 27 പന്തിൽ നിന്ന് 72*

2021-ലെ ഈ ഏറ്റുമുട്ടലിൽ 266.67 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ അമ്പാട്ടി റായിഡു ആക്രമണ മൂഡിലാണ് കളിച്ചത്. ഏഴ് ബൗണ്ടറികളും നാല് ബൗണ്ടറികളും ഉൾപ്പെടുന്ന 72 റൺസ് താരം കളിച്ച ഇന്നിഗ്‌സുകളിൽ ഏറ്റവും മികച്ച ഒന്നാണെന്ന് പറയാം. താരത്തിന്റെ മികവിൽ സിഎസ്‌കെ 20 ഓവറിൽ 218 റൺസെടുത്തു. എന്നിരുന്നാലും മറുപടിയിൽ തുടക്കമൊന്ന് പാകിയെങ്കിലും അവസാന പന്തിൽ മുംബൈ മത്സരം സ്വന്തമാക്കി. കീറോൺ പൊള്ളാർഡ് വെറും 34 പന്തിൽ പുറത്താകാതെ 87 റൺസ് നേടി.

3 ഡ്വെയ്ൻ ബ്രാവോ – ഐപിഎൽ 2018 ൽ 30 പന്തിൽ നിന്ന് 68*

ഐപിഎൽ 2018 ൻ്റെ ഓപ്പണിംഗ് ഗെയിം ആവേശം സൃഷ്ടിച്ചു. എംഐ-സിഎസ്‌കെ മത്സരം ആ സീസണിലെ ആവേശകരമായ മത്സരത്തിനാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബ്രാവോയുടെ മികവിൽ ഒരു പന്ത് ശേഷിക്കെ സിഎസ്‌കെ വിജയിച്ചു.

166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് മാത്രമെടുത്ത് തകർച്ചയിൽ ആയിരുന്നു. ബ്രാവോയോട് ഒപ്പം ക്രീസിൽ ഒന്നിച്ച മാർക്ക് വുഡും തിളങ്ങിയില്ല. 16.3 ഓവറിൽ 118 റൺസ് എടുക്കുന്നതിനിടെ പിന്നെ നടന്ന വെടിക്കെട്ട് ബാറ്റിംഗിലൂടെ ബ്രാവോ ജയിപ്പിക്കുക ആയിരുന്നു.

2 . ഐപിഎൽ 2021-ൽ കീറോൺ പൊള്ളാർഡ് 34 പന്തിൽ 87*

അമ്പാട്ടി റായ്ഡുവിലൂടെ ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ മുംബൈ മറികടന്നത് പൊള്ളാർഡിന്റെ മികവിൽ ആയിരുന്നു. ആദ്യ 10 ഓവറുകളിൽ തന്നെ അന്നത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ക്വിൻ്റൺ ഡി കോക്ക് എന്നിവർ പുറത്തായി. അതോടെ മുംബൈ തോൽക്കുമെന്ന് ഉറപ്പിച്ചതാണ്.

എന്നിരുന്നാലും, കീറൺ പൊള്ളാർഡിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. താരം അന്ന് കൊടുങ്കാറ്റായി മാറി. വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ ആദ്യം ക്രുനാൽ പാണ്ഡ്യയ്‌ക്കൊപ്പം 89 റൺസ് കൂട്ടിച്ചേർത്തു. അദ്ദേഹം പുറത്തായ ശേഷമായിരുന്നു പൊള്ളാർഡ് അസാധ്യ പ്രകടനം കാഴ്ചവെച്ചത്.
വെറും 34 പന്തിൽ നിന്ന് എട്ട് സിക്‌സും ആറ് ബൗണ്ടറികളും ഉൾപ്പെടെ 259 സ്ട്രൈക്ക് റേറ്റിൽ അദ്ദേഹം പുറത്താകാതെ 87 റൺസ് നേടി.

സിഎസ്‌കെയുടെ ഇന്നിംഗ്‌സിനിടെ ബോളിങ്ങിൽ തിളങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പൊള്ളാർഡ് പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

സനത് ജയസൂര്യ – ഐപിഎൽ 2008 ൽ 48 പന്തിൽ നിന്ന് 114*

2008 മെയ് 14-ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരിൽ മുൻ ശ്രീലങ്കൻ ബാറ്റർ സമ്പൂർണ നാശം സൃഷ്ടിച്ചു. സിഎസ്‌കെയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ സെഞ്ച്വറി ഇതുവരെ എംഐ-സിഎസ്‌കെ മത്സരങ്ങളിലെ ഏക സെഞ്ചുറിയാണ്.

മുത്തയ്യ മുരളീധരൻ, മൻപ്രീത് ഗോണി, ആൽബി മോർക്കൽ, ലക്ഷ്മിപതി ബാലാജി, ജോഗീന്ദർ ശർമ്മ എന്നിവരടങ്ങുന്ന സിഎസ്‌കെ ബൗളിംഗ് നിരയെ സന്ത് ജയസൂര്യ തകർത്തു. 11 സിക്‌സും ഒമ്പത് ബൗണ്ടറികളും അടിച്ചുകൂട്ടിയ അദ്ദേഹം 48 പന്തിൽ നിന്ന് 114 റൺസുമായി പുറത്താകാതെ നിന്നു. 237.50 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ കളിച്ച അദ്ദേഹം ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗങ്ങളിലും സിഎസ്‌കെ ബൗളർമാരെ അടിച്ചു പറത്തി.

ജയസൂര്യയുടെ മികവിൽ 13.5 ഓവറിൽ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്നു.