IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

ആന്ദ്രേ റസ്സലും സൂര്യകുമാര്‍ യാദവും ലോക ക്രിക്കറ്റിലെ രണ്ട് മികച്ച പവര്‍ ഹിറ്റര്‍മാരാണ്. റസ്സലും സ്‌കൈയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ കളിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി റസ്സല്‍ ഗംഭീരമാക്കിയപ്പോള്‍, യാദവ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നു. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിനെ ആന്ദ്രെ റസ്സലുമായി താരതമ്യം ചെയ്തിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. എന്തുകൊണ്ടാണ് റസ്സലിനേക്കാള്‍ സൂര്യകുമാര്‍ മികച്ച ബാറ്റര്‍ എന്ന് ഹര്‍ഭജന്‍ വെളിപ്പെടുത്തി.

ആന്ദ്രെ റസല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, എന്നാല്‍ സൂര്യകുമാര്‍ യാദവ് അപകടരഹിത ക്രിക്കറ്റ് കളിക്കുന്നു. അവന്റെ സ്‌ട്രോക്കുകള്‍ വെണ്ണ പോലെയാണ്, വെണ്ണയിലൂടെ കത്തി കടന്നുപോകുന്നത് പോലെ അവന്‍ തുളച്ചുകയറുന്നു- ഹര്‍ഭജന്‍ സിംഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്ക് ശേഷം പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സൂര്യകുമാറിന് കുറച്ച് ഐപിഎലില്‍ കുറച്ചു ഗെയിമുകള്‍ നഷ്ടമായി. എന്നിരുന്നാലും ബാറ്റ് കൊണ്ട് സൂര്യയുടെ അഭൂതപൂര്‍വമായ പ്രകടനം ഉണ്ടായിരുന്നിട്ടും, സീസണില്‍ മുംബൈ ബുദ്ധിമുട്ടി. എട്ട് മത്സരങ്ങള്‍ തോറ്റ അവര്‍ പ്ലേ ഓഫ് മത്സരത്തിന് പുറത്താണ്.

അതേസമയം ഇന്നലെ സണ്‍റൈസേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ സൂര്യകുമാറിന്റെ സെഞ്ച്വറി കരുത്തില്‍ മുംബൈ ഏഴ് വിക്കറ്റിന് ജയിച്ചുകയറി. 51 പന്തില്‍ 12 ഫോറും 4 സിക്‌സും സഹിതം സൂര്യ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. 174 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 17.2 ഓവറില്‍ സൂര്യകുമാറിന്റെ ഒരു കൂറ്റന്‍ സിക്‌സിലൂടെ കളി പൂര്‍ത്തിയാക്കി. സൂര്യ തന്നെയാണ് കളിയിലെ താരവും.

Read more