ഐപിഎല്‍ 2023: ജഡേജയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി സുരേഷ് റെയ്‌ന

വരാനിരിക്കുന്ന ഐപിഎല്‍ സീസണുമായി ബന്ധപ്പെട്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജഡേജയെക്കുറിച്ച് ഒരു വമ്പന്‍ പ്രവചനം നടത്തി സിഎസ്‌കെയുടെ മുന്‍ ഇതിഹാസതാരം സുരേഷ് റെയ്ന. സൂപ്പര്‍ കിംഗ്‌സിനെ ജഡേജ തന്റെ മികച്ച പ്രകടനത്തിലൂടെ ചാമ്പ്യന്മാരാക്കും എന്നാണ് റെയ്‌ന പറയുന്നത്.

ബാറ്റ് കൊണ്ടും, ബോള്‍ കൊണ്ടും ജഡേജ ഇപ്പോള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എംഎസ് ധോണിക്കു വലിയൊരു പിന്തുണയാണ് താനെന്നു അദ്ദേഹം തെളിയിക്കും. മികച്ച രീതിയിലാണ് ജഡ്ഡു പരിക്കില്‍ നിന്നും പൂര്‍ണനായി മുക്തി നേടിയിരിക്കുന്നത്.

വളരെ കരുത്തനായും ശാരീരികമായി ഫിറ്റായും അദ്ദേഹം കാണപ്പെടുന്നു. ചെപ്പോക്കില്‍ സിഎസ്‌കെയ്ക്കായി കളിക്കാനിറങ്ങിയാല്‍ ധോണിക്കൊപ്പം ജഡേജയ്ക്കു വേണ്ടിയും കാണികള്‍ ആര്‍പ്പുവിളിക്കും- സുരേഷ് റെയ്ന പറഞ്ഞു.

Read more

ക്യാപ്റ്റന്‍സി മാറ്റവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമെല്ലാം സിഎസ്‌കെയുടെ പ്രകടനത്തെ കഴിഞ്ഞ തവണ ബാധിച്ചിരുന്നു. എന്നാല്‍ ഈ ഐപിഎല്‍ ധോണിയുടെ അവസാന സീസണായിരിക്കെ കിരീടം നേടാനുറച്ചാകും സിഎസ്‌കെ ഇറങ്ങുക.