ഇങ്ങനെ കളിച്ച ഒരു ടീമും ജയിച്ച ചരിത്രമില്ല; വിമര്‍ശനവുമായി മൈക്കല്‍ വോണ്‍

വ്യാഴാഴ്ച ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 203 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയ്ക്ക് 32 റണ്‍സിന്റെ തോല്‍വിയാണ് കാത്തിരുന്നത്. ഇപ്പോഴിതാ മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയില്‍ ചെന്നൈ സ്വീകരിച്ച മെല്ലെപോക്ക് സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍.

പവര്‍പ്ലേയില്‍ ഒരു ഓവറില്‍ ഏഴ് റണ്‍സ് വീതം മാത്രം നേടിയതിന് ശേഷം 200-ലധികം സ്‌കോര്‍ പിന്തുടരാന്‍ പല ടീമുകളും കഴിഞ്ഞിട്ടില്ലെന്ന് വോണ്‍ വിലയിരുത്തി. 203 റണ്‍സ് പിന്തുടര്‍ന്ന സൂപ്പര്‍ കിംഗ്സിന് ആദ്യ ആറ് ഓവറില്‍ 42 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. പവര്‍പ്ലേയുടെ അവസാന പന്തില്‍ ഡെവണ്‍ കോണ്‍വെയുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

ചെന്നൈയുടെ പവര്‍പ്ലേ വിചിത്രമായിരുന്നു. കാരണം അവര്‍ക്ക് 42 റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. കോണ്‍വെയുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ആദ്യ ആറ് ഓവറില്‍ അവര്‍ അല്‍പ്പം ശക്തമായി മുന്നോട്ട് പോകണമായിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

രണ്ടോ മൂന്നോ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 60 റണ്‍സെടുത്താല്‍ പോലും അവര്‍ റണ്‍റേറ്റ് ഉയര്‍ത്താമായിരുന്നു. പവര്‍പ്ലേയില്‍ ഒരു ഓവറില്‍ ഏഴ് റണ്‍സ് വീതം മാത്രം നേടിയതിന് ശേഷം 200-ലധികം സ്‌കോര്‍ പിന്തുടരാന്‍ പല ടീമുകളും കഴിഞ്ഞിട്ടില്ലെന്നാണ് കാണാന്‍ സാധിക്കും. ചേസിംഗില്‍ പ്ര്‌ത്യേകിച്ച് പവര്‍പ്ലേയില്‍ സിഎസ്‌കെയെ ശരിക്കും നഷ്ടപ്പെടുത്തി- മൈക്കല്‍ വോണ്‍ പറഞ്ഞു.