'അവനായി പത്ത് കോടി മുടക്കുന്നവരുടെ തലയില്‍ കളിമണ്ണ്, അടിസ്ഥാനവില തന്നെ ധാരാളം'; തുറന്നടിച്ച് സ്‌റ്റൈറിസ്

ഐ.പി.എല്ലില്‍ വര്‍ഷങ്ങളായി വന്‍തുക ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെലിനെ വിമര്‍ശിച്ച് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. ഇത്തവണ ആരെങ്കിലും മാക്‌സ്വെലിന് 10 കോടി രൂപ വരെ മുടക്കാന്‍ തയ്യാറായാല്‍ അവരുടെ തലയില്‍ കളിമണ്ണാണെന്ന് പറയേണ്ടി വരുമെന്ന് സ്‌റ്റൈറിസ് പറഞ്ഞു.

“ആരെങ്കിലും മാക്‌സ്വെലിന് 10 കോടി രൂപയൊക്കെ മുടക്കാന്‍ തയ്യാറായാല്‍, അവരുടെ തലയില്‍ കളിമണ്ണാണെന്ന് പറയേണ്ടിവരും. അത്രേയുള്ളൂ. അദ്ദേഹം എത്രത്തോളം മികച്ച താരമാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, ഇവിടുത്തെ വിഷയം അതല്ല. അദ്ദേഹത്തിന് പ്രതിഭയുണ്ട് എന്നത് സത്യം. പക്ഷേ, ആ പ്രതിഭയെ പോലും കവച്ചുവെയ്ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള മോശം പ്രകടനം.”

Team-wise one match-winner who may have to leave his IPL team if mega auction happens in 2021

“മാക്‌സ്വെലിനെ വാങ്ങാന്‍ ആളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. പക്ഷേ, ഇത്തവണ അടിസ്ഥാനവിലയ്‌ക്കോ മറ്റോ അദ്ദേഹത്തെ സ്വന്തമാക്കാനാണ് സാദ്ധ്യത. കഴിഞ്ഞ അഞ്ചോ ആറോ ഐപിഎല്‍ സീസണുകളിലെ മോശം പ്രകടനത്തിന്റെ നിഴലില്‍ നിന്ന് പുറത്തു കടന്ന് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാക്‌സ്വെലിന് കഴിഞ്ഞാല്‍ ഭാഗ്യം” സ്‌റ്റൈറിസ് പറഞ്ഞു.

IPL 2020 : Maxwell upset with Virender Sehwag

കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ താരമായിരുന്നു മാക്‌സ്‌വെല്‍. പുതിയ സീസണിനായുള്ള താരലേലത്തിന് മുമ്പായി മാക്‌സ്‌വെല്ലിനെ പഞ്ചാബ് റിലീസ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് പഞ്ചാബിനായി 103 റണ്‍സ് മാത്രമാണ് മാക്‌സ്വെല്ലിന് ആകെ നേടാനായത്. 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണില്‍ മാക്‌സ്വെല്ലിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്.