സണ്‍റൈസേഴ്‌സ് താരത്തിനും കോവിഡ്; ഇന്നത്തെ മത്സരവും നടന്നേക്കില്ല

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് താരം വൃദ്ധിമന്‍ സാഹയ്ക്ക് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന സണ്‍റൈസേഴ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരം മാറ്റിയേക്കും.

ബുധനാഴ്ച നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിയിരുന്നു. ചെന്നൈ ടീമിലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ മത്സരം മറ്റൊരു ദിവസം നടത്തും.

തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി വെച്ചിരുന്നു. കൊല്‍ക്കത്തന്‍ നിരയിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിലായിരുന്നു ഇത്.

തുടര്‍ച്ചയായ കോവിഡ് കേസുകള്‍ ഐ.പി.എല്‍ നിര്‍ത്തിയ്ക്കുവാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിക്കുമെന്നാണ് അറിയുന്നത്. ടൂര്‍ണമെന്റിലെ അവേശേഷിക്കുന്ന മത്സരങ്ങള്‍ മുംബൈയില്‍ മാത്രമായി നടത്താനും പദ്ധതിയുണ്ട്.