പഞ്ചാബ് തങ്ങളുടെ താരങ്ങളെ വേണ്ടത്ര പിന്തുണച്ചിട്ടില്ല; തുറന്നടിച്ച് ആശിഷ് നെഹ്‌റ

ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ താരങ്ങളെ വേണ്ടത്ര പിന്തുണച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. പഞ്ചാബ് നിരന്തരം താരങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഇത് ടീമിന്റെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലുമുള്ള പോരായ്മയാണ് വ്യക്തമാക്കുന്നതെന്നും നെഹ്‌റ പറഞ്ഞു.

‘ഐ.പി.എല്‍ പ്രവചനാതീതമാണ്. ഇവിടെ നമ്മള്‍ സംസാരിക്കുന്നത് പഞ്ചാബ് കിംഗ്‌സിനെ കുറിച്ചാണ്. അവരുടെ ദിവസം അവര്‍ക്ക് 200 പിന്തുടരാന്‍ കഴിയും. എന്നാലവര്‍ കളിക്കാരെ ഒരുപാട് വെട്ടുകയും മാറ്റുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു. അവര്‍ തങ്ങളുടെ കളിക്കാരെ വേണ്ടത്ര പിന്തുണച്ചിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ക്ക് ശേഷം അവര്‍ കളിക്കാരെ മാറ്റിക്കൊണ്ടിരിക്കും. ഇത് തീര്‍ച്ചയായും ഒരു വലിയ പ്രശ്‌നമാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്.’

IPL 2021 PBKS Full Schedule: Key players, Captain, PBKS hotel in UAE

‘എന്റെ അഭിപ്രായത്തില്‍ നിക്കോളാസ് പൂരന്‍ പഞ്ചാബ് ബാറ്റിംഗ് നിരയിലെ വളരെ പ്രധാനപ്പെട്ട അംഗമാണ്. അദ്ദേഹത്തിന് ആദ്യ പകുതി വളരെ മോശമായിരുന്നു. പക്ഷേ, അവര്‍ അവനെ കളിപ്പിക്കുകയും ബാറ്റിംഗ് ഓര്‍ഡര്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചില മത്സരങ്ങളില്‍ അദ്ദേഹം ഏഴാം സ്ഥാനത്താണ് ബാറ്റ് ചെയ്തത്. അത് അദ്ദേഹത്തിന്റെ സ്ലോട്ട് അല്ല. അവന്‍ നമ്പര്‍ നാലിന് താഴെ ബാറ്റ് ചെയ്യാന്‍ പാടില്ല.’

Vivo IPL 2021 M14 - PK v SRH | SPORTZPICS Photography

‘ക്രിസ് ജോര്‍ദാന്‍ വളരെ പരിചയസമ്പന്നനായ ടി 20 കളിക്കാരനാണ്. പക്ഷേ കുറച്ച് മോശം ഗെയിമുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പുറത്താക്കി. ഇത് ടീമിന്റെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലുമുള്ള കുറവിനെ കാണിക്കുന്നു. അവര്‍ അവരുടെ കളിക്കാരെ പിന്തുണയ്ക്കുകയും തെറ്റുകളില്‍ നിന്ന് പഠിക്കുകയും വേണം’ നെഹ്‌റ പറഞ്ഞു.