അടിച്ചു തകര്‍ത്ത് സ്‌റ്റോയ്‌നിസ്; ഡല്‍ഹി വിജയലക്ഷ്യം കുറിച്ചു

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 197 റണ്‍സിന്റെ വിജലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 196 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ മാര്‍കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 26 ബോള്‍ നേരിട്ട സ്‌റ്റോയ്‌നിസ് 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നു.

പൃഥ്വി ഷാ 23 ബോളില്‍ 42 റണ്‍സെടുത്തു. റിഷഭ് പന്ത് 25 ബോളില്‍ 37, ശിഖര്‍ ധവാന്‍ 28 ബോളില്‍ 32, ശ്രേയസ് അയ്യര്‍ 13 ബോളില്‍ 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഹെറ്റ്‌മെയര്‍ 11 റണ്‍സെടുത്ത് പുരത്താകാതെ നിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും മൊയീന്‍ അലി, ഇസുരു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Image

ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ ആദം സാംപ, ഗുര്‍കീരത് സിങ് മന്‍ എന്നിവര്‍ക്കു പകരം മൊയീന്‍ അലി, മുഹമ്മദ് സിറാജ് ടീമിലിടം നേടി. ഡല്‍ഹിയില്‍ പരുക്കേറ്റ അമിത് മിശ്രയ്ക്കു പകരം അക്സര്‍ പട്ടേല്‍ എത്തി.

Image

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരണ്‍ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്‌സ്, മൊയീന്‍ അലി, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹല്‍

Read more

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ഹര്‍ഷാല്‍ പട്ടേല്‍, ആര്‍. അശ്വിന്‍, കഗിസോ റബാദ, അമിത് മിശ്ര, ആന്റിച്ച് നോര്‍ദെ, അക്‌സര്‍ പട്ടേല്‍.