കാര്‍ത്തികിനെ മാറ്റിയത് അമ്പരപ്പിച്ചു, മോര്‍ഗന്‍ കൊല്‍ക്കത്തയെ മാറ്റില്ല: തുറന്നടിച്ച് ഗംഭീര്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനത്തു നിന്ന് ദിനേഷ് കാര്‍ത്തികിനെ മാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. കാര്‍ത്തികിനെ മാറ്റിയത് തന്നെ അമ്പരപ്പിച്ചെന്നും സീസണിന്‍റെ പകുതിയ്ക്ക് വെച്ചുള്ള ഈ സ്ഥാനമാറ്റം ഒരു പ്രയോജനവും ടീമിന് ഉണ്ടാക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.

“കൊല്‍ക്കത്ത എന്തിനാണ് ക്യാപ്റ്റനെ മാറ്റിയത്. കാര്‍ത്തിക്ക് ടീമിനെ നയിക്കുന്ന ജോലി നന്നായി തന്നെ നിര്‍വഹിക്കുന്നുണ്ടായിരുന്നു. അദ്ദേഹം മികച്ച ക്യാപ്റ്റന്‍ തന്നെയായിരുന്നു. ശരിക്കും ആ തീരുമാനത്തില്‍ അമ്പരന്ന് പോയി. കഴിഞ്ഞ രണ്ടര വര്‍ഷമായി കാര്‍ത്തിക് ടീമിനെ നയിക്കുന്നുണ്ട്. എന്നാല്‍ സീസണിന്റെ പകുതിയില്‍ വെച്ച് ഒരു ക്യാപ്റ്റനെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. അത്രത്തോളമുള്ള ഒരു പ്രശ്നവും ടീമില്‍ ഉണ്ടായിരുന്നില്ല.”

Gautam Gambhir offers Rs 50 lakh more to Delhi govt to battle coronavirus COVID-19 | Cricket News | Zee News

“ഇയാന്‍ മോര്‍ഗന്‍ കൊല്‍ക്കത്തന്‍ നിരയെ മാറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഈ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടു വരുമായിരുന്നു. ക്യാപ്റ്റനെ ഒരാളും ടൂര്‍ണമെന്റിന്റെ പകുതിയില്‍ വെച്ച് മാറ്റില്ല. കോച്ചും ക്യാപ്റ്റനും തമ്മില്‍ നല്ല ബന്ധമുണ്ടാവേണ്ടത് അത്യാവശ്യമാണ്” ഗംഭീര്‍ പറഞ്ഞു.

IPL 2020: Dinesh Karthik hands over KKR

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താനുമാണ് താന്‍ ക്യാപ്റ്റന്‍സി ഒഴിയുന്നതെന്നാണ് കാര്‍ത്തിക് നല്‍കിയ വിശദീകരണം. നായകസ്ഥാനം ഇയാന്‍ മോര്‍ഗന് കൈമാറണമെന്ന ആവശ്യം സീസണിന്റെ ആരംഭത്തിലേ ഉണ്ടായിരുന്നെങ്കിലും ഈ സമയത്ത് ഈ മാറ്റം വേണമായിരുന്നോ എന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങടക്കം ചോദിക്കുന്നത്. മോര്‍ഗന്‍ നായകസ്ഥാനം ഏറ്റെടുത്ത ഇന്നത്തെ കളില്‍ 8 വിക്കറ്റിന് മുംബൈയോട് കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തു.