കോഹ്‌ലിപ്പടയെ എറിഞ്ഞൊതുക്കി ഡല്‍ഹി; പട്ടികയില്‍ ഒന്നാമത്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 59 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി മുന്നോട്ടുവെച്ച 197 റണ്‍സിന്റെ വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാഗ്ലൂരിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാനേ ആയുള്ളു. 39 ബോളില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

ബാംഗ്ലൂരിനായി വാഷിംഗ്ണ്‍ സുന്ദര്‍ 17 ഉം അരോണ്‍ ഫിഞ്ച് 13 ഉം മൊയീന്‍ അലി, ശിവം ദുബെ എന്നിവര്‍ 11 ഉം ഡിവില്ലിയേഴ്‌സ് 9 ഉം ദേവ്ദത്ത് പടിക്കല്‍ 4 ഉം റണ്‍സെടുത്തു. ഡല്‍ഹിക്കായി റബാഡ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നോര്‍ജെ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും അശ്വിന്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു  വിക്കറ്റും വീഴ്ത്തി.

Image

ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദുബായ് സ്റ്റേഡിയത്തില്‍ നേടിയ 10 വിക്കറ്റ് ജയം വിലയിരുത്തിയാണ് കോഹ്‌ലി ആദ്യം ബോളിംഗ് തിരഞ്ഞെടുത്തത്. എന്നാല്‍ കോഹ്‌ലിയുടെ കണക്കൂകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ഡല്‍ഹിയുടെ ബാറ്റിംഗും തുടര്‍ന്നുള്ള ബോളിംഗും.

Image

Read more

അര്‍ദ്ധ സെഞ്ച്വറി നേടിയ മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി 196 റണ്‍സ് നേടിയത്. 26 ബോള്‍ നേരിട്ട സ്‌റ്റോയ്‌നിസ് 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. പൃഥ്വി ഷാ 23 ബോളില്‍ 42 റണ്‍സെടുത്തു. റിഷഭ് പന്ത് 25 ബോളില്‍ 37, ശിഖര്‍ ധവാന്‍ 28 ബോളില്‍ 32, ശ്രേയസ് അയ്യര്‍ 13 ബോളില്‍ 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും മൊയീന്‍ അലി, ഇസുരു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്‍റുമായി ഡല്‍ഹി പട്ടികയില്‍ ഒന്നാമതെത്തി.