ഐ.പി.എല്‍ 2020; മത്സരത്തിന് ഇറങ്ങും മുമ്പേ ചെന്നൈയ്ക്ക് ആശ്വാസ വാര്‍ത്ത

Advertisement

ഐ.പി.എല്‍ 13ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മത്സരത്തിനായി കളത്തിലിറങ്ങും മുമ്പേ ചെന്നൈയ്ക്ക് ഒരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുകയാണ്. ടീമിലെ ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക് വാദിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായി എന്നതാണ് ആ വാര്‍ത്ത.

റുതുരാജ് ഗെയ്ക് വാദിന്റെ ആദ്യ രണ്ട് കോവിഡ് പരിശോധനാഫലങ്ങള്‍ പോസിറ്റീവായിരുന്നു. ഇതോടെ താരത്തിന് മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറേണ്ടതായി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ പരിശോധനാഫലം നെഗറ്റീവായത് ചെന്നൈയ്ക്കു ആശ്വാസമായിരിക്കുകയാണ്.

Dream11 IPL 2020: Ruturaj Gaikwad Tests Negative For COVID-19 Once, Another Test Awaits CSK Player

ഫലം നെഗറ്റീവായെങ്കിലും താരം ക്വാറന്റൈനില്‍ തന്നെ തുടരും. രോഗമില്ലെന്നു സ്ഥിരീകരിക്കാന്‍ ഒരു ടെസ്റ്റിനു കൂടി താരം വിധേയനാവേണ്ടതുണ്ട്. അതും നെഗറ്റീവ് ആവുകയും മെഡിക്കല്‍ സംഘം ക്ലിയറന്‍സ് നല്‍കുകയും ചെയ്താല്‍ റുതുരാജിന് ടീമിനൊപ്പം ചേരാം.

CSK's Ruturaj Gaikwad Tests Negative For Covid-19: Report

കോവിഡ് സാഹചര്യത്തില്‍ കടല്‍ കടന്ന ടൂര്‍ണമെന്റ് ഇത്തവണ യു.എ.ഇയിലാണ് നടക്കുന്നത്. അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് 7.30-നാണ് ചെന്നൈയും മുംബൈയും തമ്മിലുള്ള മത്സരം.