ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.
മത്സരത്തിനിടയിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. ഫീൽഡിങ്ങിനിടെ പരിക്കേറ്റ താരത്തെ ഇന്ത്യ ബാറ്റിങ്ങിനിറക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഫീൽഡ് വിട്ട താരം ഇന്ത്യക്ക് വിജയിക്കാൻ 22 റൺസ് വേണ്ടപ്പോഴായിരുന്നു ക്രീസിലെത്തിയത്. ഇപ്പോഴിതാ സുന്ദറിനെ ബാറ്റിങ്ങിനയച്ച മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്.
“ഗില്ലിന് പരിക്ക് പറ്റിയപ്പോൾ നിങ്ങൾ ബാറ്റിങ്ങിന് ഇറക്കിയിരുന്നോ? കൊൽക്കത്ത ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റപ്പോൾ അദ്ദേഹം ബാറ്റ് ചെയ്യാൻ വന്നില്ല എന്നത് നിങ്ങൾക്ക് ഓർമ്മയുണ്ടാകും. അത് ഒരുപാട് റൺസുകൾ വന്ന ഒരു മത്സരമായിരുന്നു, അദ്ദേഹത്തിന്റെ 20 അല്ലെങ്കിൽ 30 റൺസ് പോലും ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചേനെ. പക്ഷേ അദ്ദേഹം ബാറ്റ് ചെയ്തില്ല. പരിക്ക് വഷളാകാതിരിക്കാൻ കളിക്കാരന് പൂർണ്ണ സംരക്ഷണം നൽകുന്നതിനാണ് അങ്ങനെ ചെയ്തത്. എന്നാൽ സുന്ദറിന്റെ കാര്യത്തിലും ഇതേ സമീപനം പ്രയോഗിച്ചില്ല”
Read more
” അതുകൊണ്ടാണ് അത് തെറ്റായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നത്. കെഎൽ രാഹുലിന്റെ വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തെ ഇത് ബാധിച്ചു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും, ഇന്നലത്തെ മത്സരത്തിൽ പരിക്ക് വഷളാകാനുള്ള സാധ്യത കൂടുതലാണെന്ന് ഞാൻ കരുതുന്നു,’ കൈഫ് പറഞ്ഞു. പരിക്കേറ്റ താരത്തെ സമ്മർദ സാഹചര്യത്തിൽ ക്രീസിൽ വിടുന്നത് കൂടുതൽ റിസ്‌കാണെന്നും റൺ എ ബോൾ വേണമെന്നിരിക്കെ ആദ്യം വേറെ ആരെയെങ്കിലും അയക്കണമായിരുന്നു” കൈഫ് പറഞ്ഞു.







