കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഡല്‍ഹി ടെസ്റ്റ് മൂന്ന് ദിവസത്തില്‍ തീര്‍ന്നതിന് പിന്നാലെ താരം കൂടുംബവുമൊത്ത് ഡല്‍ഹി ചുറ്റിക്കാണാനിറങ്ങി. ഡല്‍ഹിയിലെ പ്രശസ്തമായ ഹുമയൂണ്‍ ശവകുടീരം താരവും കുടുംബവും സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
പരിക്കിനെ തുടര്‍ന്ന് ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമല്ല, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാ വാര്‍ണറിന് രണ്ടാഴ്ചത്തെ ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകാന്‍ സാദ്ധ്യതയുണ്ട്. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ് ബൗണ്‍സറേറ്റാണ് താരത്തിന് പരിക്കേറ്റത്. കൂടുതല്‍ സ്‌കാനിംഗ് നടത്തിയപ്പോള്‍, സിറാജിന്റെ ബൗണ്‍സര്‍ തട്ടി താരത്തിന്റെ കൈമുട്ടിന് പൊട്ടലുള്ളതായി കണ്ടെത്തി.
View this post on Instagram
ഏപ്രില്‍ ഒന്നിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റ ആദ്യ മത്സരം. കാര്‍ അപകടത്തെത്തുടര്‍ന്ന് ഋഷഭ് പന്ത് സൈഡ്ലൈനിലാണ്. പിന്നാലെ ഇപ്പോള്‍ വാര്‍ണറുടെ കാര്യവും സംശമായിരിക്കുകയാണ്.
Read more
ഐപിഎല്ലിന്റെ തുടക്കത്തില്‍ വാര്‍ണറെ ലഭിക്കുന്നത് ഉറപ്പാണ്. പക്ഷേ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉള്ളതിനാല്‍ പരിക്ക് മാറിയാല്‍ തന്നെ വാര്‍ണര്‍ക്ക് ഐപിഎലിലേക്ക് പെട്ടെന്ന് ഒരു തിരിച്ചുവരവ് സാധിക്കുമോ എന്നത് സംശയമാണ്.