സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസിന്റെ വിജയം. 92 ബോളിൽ 31 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.
മത്സരം തോറ്റതിന് ശേഷം ഒരുപാട് വിമർശനങ്ങളാണ് ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് നേരെ ഉയരുന്നത്. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾ ഗംഭീറിനെ ഭയന്നാണ് കളിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
Read more
” ആര്‍ക്കും പിന്തുണ കിട്ടുന്നില്ല. എല്ലാവരും ഭയത്തോടെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തോടെ ആരും തുറന്നു കളിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസുമായി അവസാനം ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 87 റണ്‍സ് നേടാന്‍ സായിക്കായിരുന്നു. പക്ഷെ കൊല്‍ക്കത്ത ടെസ്റ്റില്‍ അദ്ദേഹത്തെ തഴഞ്ഞ ഗംഭീര്‍ പകരം മൂന്നാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കുകയായിരുന്നു. വാഷിങ്ടണ്‍ രണ്ടിന്നിങ്‌സിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ഈ തരത്തിുള്ള കോച്ചിന്റെ കോളുകള്‍ ടീമില്‍ അസ്ഥിരതയും ഭയവും സൃഷ്ടിക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.







