ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശരനാണ് വധു. വിജയ് ശങ്കറുടെ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 20നായിരുന്ന വിജയിയുടെ വിവാഹ നിശ്ചയം. ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് തിരിക്കും മുമ്പായിരുന്നു വിജയ് ശങ്കര്‍ വിവാഹനിശ്ചയ വേദിയിലെത്തിയത്.

In pics: Cricketer Vijay Shankar announces engagement to Vaishali  Visweswaran | The News Minute

2018ലാണ് വിജയ് ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലായിരുന്നു അത്. 2018ല്‍ തന്നെ മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെ കളിച്ച് ഇന്ത്യന്‍ ഏകദിന ടീമിലേക്കും വിജയ് ശങ്കര്‍ എത്തി. 2019ലെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലും വിജയ് അംഗമായിരുന്നു.

 

View this post on Instagram

 

A post shared by SunRisers Hyderabad (@sunrisershyd)

ഇന്ത്യയ്ക്കായി ഇതുവരെ 12 ഏകദിനവും ഒന്‍പത് ടി20 മത്സരങ്ങളും വിജയ് ശങ്കര്‍ കളിച്ചു. ഏകദിനത്തില്‍ 31.85 ശരാശരിയില്‍ 223 റണ്‍സും ടി20യില്‍ 25.25 ശരാശരിയില്‍ 101 റണ്‍സുമാണ് സമ്പാദ്യം. ഏകദിനത്തില്‍ നാലും ടി20യില്‍ അഞ്ചും വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.