ആധുനിക കാലത്തെ ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്ലി ശരിക്കുമൊരു ഇതിഹാസം തന്നെയാണ്. കിംഗ് കോഹ്ലി എന്ന വിളിപ്പേരിൽ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്ന താരം ഇന്ന് ലോക ക്രിക്കറ്റിലെ ഒരുപിടി റെക്കോഡുകൾക്ക് ഉടമയുമാണ്. എന്തായാലും സച്ചിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ട് വെച്ച സൂപ്പർതാരമായ കോഹ്ലി ഇന്നും ആ സിംഹാസനത്തിൽ ഇരിക്കുകയാണ്.
എന്തായാലും ലോക ക്രിക്കറ്റിലെ ഏതൊരു ബോളറും ഭയക്കുന്ന കോഹ്ലി, ഭയപ്പെടുന്ന ബോളർമാരും ഉണ്ട്. അത് പല തവണ അദ്ദേഹം സമ്മതിച്ചിട്ടുള്ളതും ആണ്. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ, തന്റെ കരിയറിൽ നേരിട്ട മൂന്ന് ഏറ്റവും മിടുക്കന്മാരായ ബൗളർമാരെ, ഫോർമാറ്റ് അടിസ്ഥാനത്തിൽ, മുൻ ഇന്ത്യൻ ഇന്ത്യൻ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
വാക്കുകൾ ഇങ്ങനെ:
“ടെസ്റ്റിൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബൗളർ അത് ജെയിംസ് ആൻഡേഴ്സൺ തന്നെയാണ്. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്ന് വിരമിച്ച വെറ്ററൻ താരത്തെ ഇംഗ്ലണ്ടിന്റെ ദുഷ്കരമായ സാഹചര്യങ്ങളിൽ ഒരുപാട് തവണ നേരിട്ടിട്ടുണ്ട്. അയാൾ എപ്പോഴും ബുദ്ധിമുട്ടുകൾ സമ്മാനിച്ചിട്ടും ഉണ്ട്.”
“ഏകദിന ക്രിക്കറ്റിൽ നേരിടാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞത് മുൻ ശ്രീലങ്കൻ സ്പീഡ്സ്റ്ററും മുംബൈ ഇന്ത്യൻസിന്റെ നിലവിലെ ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെയാണെന്ന് പറയാം. കൂടാതെ ഏകദിനത്തിൽ ഇംഗ്ലീഷ് ലെഗ് സ്പിന്നർ ആദിൽ റാഷിദിനെ നേരിടാനും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്.”
“ടി 20 യിൽ ബുദ്ധിമുട്ട് സമ്മാനിച്ചത് സുനിൽ നരെയ്ൻ ആണ്. അദ്ദേഹം ബുദ്ധിയുള്ള ബോളർ ആണ്.” കോഹ്ലി പറഞ്ഞു.
ടെസ്റ്റിൽ കോഹ്ലിയും ആൻഡേഴ്സണും തമ്മിലുള്ള മത്സരം ഒരുപാട് ആവേശം സമ്മാനിച്ചിട്ടുള്ള പോരാട്ടമാണ്. 36 ഇന്നിംഗ്സുകളിൽ നിന്ന് ഏഴ് തവണ കോഹ്ലിയെ പുറത്താക്കാൻ ഇംഗ്ലീഷ് താരത്തിന് സാധിച്ചിട്ടുണ്ട്. മറുവശത്ത്, കോഹ്ലി അദ്ദേഹത്തിനെതിരെ 305 റൺസ് നേടിയിട്ടുണ്ട്.
അതേസമയം, ഏകദിനത്തിലേക്ക് വന്നാൽ രണ്ട് തവണ മാത്രമേ മലിംഗക്ക് കോഹ്ലിയെ പുറത്താക്കാൻ കഴിഞ്ഞിട്ടുള്ളൂ, യോർക്കർ സ്പെഷ്യലിസ്റ്റിനെതിരെ 218 പന്തിൽ നിന്ന് 225 റൺസ് നേടാനും കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്, ഹൊബാർട്ടിൽ നടന്ന കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിൽ മലിംഗയുടെ ഒരു ഓവറിൽ കോഹ്ലി നേടിയ 24 റൺസ് രണ്ട് ഐക്കണുകളും തമ്മിലുള്ള ക്ലാസിക് പോരാട്ടങ്ങളിൽ എന്നെന്നും ഓർത്തിരിക്കുന്ന ഒന്നാണ്. മറുവശത്ത്, ആദിൽ റാഷിദ് കോഹ്ലിക്കെതിരെ വലിയ വിജയം നേടിയിട്ടുണ്ട്. പത്ത് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് തവണ ഏകദിനത്തിൽ അദ്ദേഹത്തെ പുറത്താക്കി.
Read more
ടി 20 യിൽ 21 ഇന്നിംഗ്സുകളിൽ നിന്ന് നാല് തവണ നരൈൻ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്.







