2018 ലെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇംഗ്ലണ്ടിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൈകൾ ഉയർത്തിപ്പിടിച്ച് സെഞ്ച്വറി അടിക്കാനുള്ള തന്റെ അഭിലാഷം വിരാട് കോഹ്‌ലി പങ്കുവെച്ചതെങ്ങനെയെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് അനുസ്മരിച്ചു. മുമ്പ് 2014 ൽ ആ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് ഇന്നിംഗ്‌സുകളിലായി 25 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത് . അതിൽ ഒരു ഗോൾഡൻ ഡക്കും ഉൾപ്പെടുന്നു.
അന്ന് 2014 ൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു മോശം പരമ്പരയാണ് കോഹ്‌ലിക്ക് കിട്ടിയത്. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 136 റൺസ് മാത്രം നേടിയ കോഹ്‌ലി നിരാശപെടുത്തിയപ്പോൾ ഇന്ത്യ 1-3 ന് പരമ്പര തോറ്റു. എന്നിരുന്നാലും അന്ന് ആ മണ്ണിൽ തോറ്റ കോഹ്‌ലി പിന്നെ ഇംഗ്ലണ്ടിൽ എത്തിയപ്പോൾ ബീസ്റ്റ് മോഡിൽ ആയിരുന്നു.
2018 ൽ കോഹ്‌ലി വന്നപ്പോൾ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അതിശയിപ്പിക്കുന്ന സെഞ്ച്വറി നേടി ഒരു വലിയ പ്രസ്താവന നടത്തി. എന്നാൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ലോർഡ്‌സിൽ നടന്നപ്പോൾ വലിയ സ്കോർ നേടാൻ പറ്റാത്ത താരം ആദ്യ യഥാക്രമം 23 ഉം 17 ഉം റൺസ് നേടി. ഇന്ത്യ ഒരു ഇന്നിംഗ്‌സിനും 159 റൺസിനും മത്സരത്തിൽ പരാജയപ്പെട്ടു.
“2018-ൽ, ഞാൻ അദ്ദേഹത്തോട് ഐപിഎൽ സമയത്ത് സംസാരിച്ചിരുന്നു. ലോർഡ്‌സിൽ കൈകൾ ഉയർത്തി നിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സെഞ്ച്വറി നേടാൻ ഉള്ള അവന്റെ ആഗ്രഹം അത്രത്തോളം ആയിരുന്നു. ലോർഡ്‌സിൽ അവൻ സെഞ്ച്വറി നേടിയില്ല. പക്ഷേ ബിമിംഗ്ഹാമിൽ അദ്ദേഹം സെഞ്ച്വറി നേടി. പരമ്പരയിലുടനീളം അദ്ദേഹം ബാറ്റ് നന്നായി ബാറ്റ് ചെയ്തു” ദിനേശ് കാർത്തിക്ക് ക്രിക്ക്ബസിൽ പറഞ്ഞു.
നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന അടുത്ത മത്സരത്തിൽ കോഹ്‌ലി യഥാക്രമം 97 ഉം 102 ഉം റൺസ് നേടിയപ്പോൾ ഇന്ത്യ ചരിത്ര വിജയം നേടി. പരമ്പരയിലെ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 59.30 ശരാശരിയിൽ താരം 593 റൺസ് നേടി. ഇന്ത്യ പരമ്പര പക്ഷെ 4 – 1 ന് തോറ്റു.