വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സച്ചിൻ ടെണ്ടുൽക്കർ ഉണ്ടാക്കിയ റേഞ്ച് ഒന്നും ഉണ്ടാക്കാൻ ഒരു താരത്തിനും ആയിട്ടില്ല എന്ന് പറയാം. ഇന്നും സച്ചിൻ ലോകത്തെവിടെ പോയാലും മുഴങ്ങുന്ന ” സച്ചിൻ സച്ചിൻ ” വിളികൾ അതിന് ഉദ്ധാരണമാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച സച്ചിൻ ഇന്ന് ക്രിക്കറ്റിലെ ദൈവം എന്നാണ് അറിയപെടുന്നത്.
എന്തിരുന്നാലും ഉയർച്ച താഴ്ചകൾ ‘ജീവിതം’ എന്ന നാണയത്തിന്റെ ഇരുവശങ്ങളായതിനാൽ, മാസ്റ്റർ ബ്ലാസ്റ്ററിനും ആ കാര്യത്തിലും വ്യത്യസ്തമായ ഒന്നും സംഭവിച്ചില്ല. 2007 ലെ ലോകകപ്പിൽ നിന്നുള്ള ദയനീയ തോൽവിക്ക് ശേഷം, സച്ചിൻ തന്റെ പാഡഴിക്കാൻ തീരുമാനിച്ചു. പക്ഷേ സർ വിവ് റിച്ചാർഡ്‌സിൽ നിന്നുള്ള ഒരു ഫോൺ കോൾ അദ്ദേഹത്തിന്റെ തീരുമാനം മാറ്റി. അതോടെ സച്ചിന്റെ കുറച്ചധികം വർഷങ്ങൾ കൂടി നമുക്ക് കാണാൻ സാധിച്ചു.
2011 ലെ ഐതിഹാസിക വിജയത്തിന്റെ മഹത്വത്തിനപ്പുറം, ലോകകപ്പ് ചരിത്രത്തിലൂടെയുള്ള ഇന്ത്യയുടെ യാത്ര ഉയർച്ചകളുടെയും താഴ്ചകളുടെയും ഒരു റോളർ കോസ്റ്ററായിരുന്നു. 1983 മുതൽ 2011 വരെ, ടീം ഇന്ത്യ വലിയ വേദിയിൽ ചില വലിയ ഹൃദയ വേദന അനുഭവിച്ചു. 2003 ലെ ലോകകപ്പിൽ നിന്ന് റണ്ണേഴ്‌സ് അപ്പായി നിന്ന ടീം, 2007 ലെ ലോകകപ്പിൽ ഇന്ത്യ അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയ.
ടൂർണമെന്റിൽ വെറും രണ്ട് വിജയങ്ങൾ മാത്രം നേടി അവർ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായി. ആ നിമിഷം ഇന്ത്യൻ ക്രിക്കറ്റിന് വലിയ വിമർശനം കിട്ടി. 1992 മുതൽ എല്ലാ ലോകകപ്പിലും പങ്കെടുത്തിരുന്ന സച്ചിൻ ടെണ്ടുൽക്കറെ സംബന്ധിച്ചിടത്തോളം, ആ ബുദ്ധിമുട്ട് അയാളെ ബാധിച്ചു. അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചതിനെക്കുറിച്ച് ആലോചിച്ചു. ഒരു സംഭാഷണത്തിൽ, അദ്ദേഹം സംഭവം ഇങ്ങനെ വെളിപ്പെടുത്തി.
“അങ്ങനെ തന്നെയായിരുന്നു എനിക്ക് തോന്നിയത്. ആ ഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ നടക്കുന്ന പല കാര്യങ്ങളും ഒട്ടും ആരോഗ്യകരമായിരുന്നില്ല. ഞങ്ങൾക്ക് ചില മാറ്റങ്ങൾ ആവശ്യമായിരുന്നു, ആ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ ഞാൻ ക്രിക്കറ്റ് വിടുമെന്ന് എനിക്ക് തോന്നി. ക്രിക്കറ്റ് വിടുമെന്ന് എനിക്ക് ഏകദേശം 90 ശതമാനം ഉറപ്പായിരുന്നു. പക്ഷെ എന്റെ സഹോദരൻ വിവ റിച്ചാർസിന്റെ ഒരു ഫോൺ വിളി എല്ലാം മാറ്റി മരിച്ചു. അദ്ദേഹം 2011 ലോകകപ്പ് സ്വപ്നം കാണാൻ പറഞ്ഞു.”
“ഞാൻ എന്റെ ഫാം ഹൗസിലേക്ക് പോയി, അപ്പോഴാണ് സർ വിവിൽ നിന്ന് എനിക്ക് ഒരു കോൾ വന്നത്. നിങ്ങളിൽ ധാരാളം ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്കറിയാം എന്ന് പറഞ്ഞു. ഞങ്ങൾ ഏകദേശം 45 മിനിറ്റ് സംസാരിച്ചു, അത് വളരെ ഹൃദയസ്പർശിയായിരുന്നു, കാരണം നിങ്ങളുടെ ബാറ്റിംഗ് ഹീറോ നിങ്ങളെ വിളിക്കുമ്പോൾ, അത് ഒരുപാട് അർത്ഥവത്താണ്. എനിക്ക് കാര്യങ്ങൾ മാറിയ നിമിഷമായിരുന്നു അത്. ആ നിമിഷം മുതൽ, ഞാനും വളരെ മികച്ച പ്രകടനം കാഴ്ചവച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ആ ഒരു ഫോൺ കോൾ സച്ചിൻ ടെണ്ടുൽക്കർക്ക് എന്നെന്നേക്കുമായി ഖേദിക്കാൻ സാധ്യതയുള്ള ഒരു തീരുമാനം എടുക്കുന്നതിൽ നിന്ന് തടഞ്ഞു. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2011 ൽ, ഇന്ത്യ ലോകകപ്പ് ട്രോഫി ഉയർത്തിയപ്പോൾ, മാസ്റ്റർ ബ്ലാസ്റ്റർ തന്റെ ലോകകപ്പ് സ്വപ്നം സാക്ഷാത്കരിച്ചു. രാജ്യം അത് ആഘോഷിച്ചപ്പോൾ, ക്യാമറകൾ അദ്ദേഹത്തിന്റെ ഐക്കണിക് പുഞ്ചിരി പകർത്തി. ഇന്ത്യൻ ക്രിക്കറ്റ് എന്നെന്നും ഓർത്തിരിക്കുന്ന ഫ്രെയിം ആയി അത് മാറി.