2025 വനിതാ ലോകകപ്പ് ഫൈനലിൽ രാജകീയമായി പ്രവേശിച്ച് ഇന്ത്യൻ പെൺപുലികൾ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ചതിലൂടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ താരം ജെമിമ റോഡ്രിഗസിന്റെ (127*) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ വിജയം രുചിച്ചത്.
Read more
കൂടാതെ 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്. ഞാറാഴ്ച സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഫൈനൽ.







