ഇന്ത്യ സെമിയിൽ പോലും എത്തില്ല, തുറന്നടിച്ച് കപിൽ ദേവ്

2022 ലെ ടി20 ലോകകപ്പിലെ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തിനായുള്ള കാത്തിരിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ചിരവൈരികളായ പാകിസ്ഥാനെതിരായ വസ്‌തുത മത്സരത്തിന് ആരാധകർ വളരെ ആകാഷയോടെ കാത്തിരിക്കുമ്പോൾ മഴയാണ് അവിടെ വില്ലനാകാൻ ഇടയുള്ള കാര്യം.

ഓസ്‌ട്രേലിയയിലെ ഐതിഹാസികമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (എംസിജി) മത്സരം നടക്കുന്നത്. മുൻ ഇന്ത്യൻ താരങ്ങളും ഇതിഹാസ താരങ്ങളുമായ സച്ചിൻ ടെണ്ടുൽക്കറും രവി ശാസ്ത്രിയും ഇന്ത്യക്ക് സെമിഫൈനലിലെത്താനുള്ള കഴിവുണ്ടെന്ന് കരുതുന്നു. എന്നാൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന് അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്ത്യയുടെ സെമി ഫൈനൽ യോഗ്യത സാധ്യത കുറവാണ്. ആദ്യ നാലിൽ ഇടംനേടിയാൽ മാത്രമേ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

“ടി20 ക്രിക്കറ്റിൽ, ഒരു മത്സരം ജയിക്കുന്ന ടീം അടുത്ത മത്സരത്തിൽ തോറ്റേക്കാം… ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർക്ക് ആദ്യ നാലിൽ ഇടം നേടാനാകുമോ എന്നതാണ് പ്രശ്‌നം. എനിക്ക് ആശങ്കയുണ്ട്. അവർ ആദ്യ നാലിൽ ഇടം നേടിയാൽ മാത്രമേ എന്തും പറയാനാകൂ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ ആദ്യ നാലിൽ ഇടം നേടാനുള്ള സാധ്യത 30% മാത്രമാണ്,” ലഖ്‌നൗവിൽ നടന്ന ഒരു പ്രൊമോഷണൽ ഇവന്റിൽ കപിൽ ദേവ് പറഞ്ഞു.”

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ തുടങ്ങിയ താരങ്ങളെ ഉൾക്കൊള്ളുന്ന മാന്യമായ ബാറ്റിംഗ് ആക്രമണമാണ് ഇന്ത്യക്ക് ഉള്ളതെന്നും കപിൽ കൂട്ടിച്ചേർത്തു. വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരുടെ കൂട്ടത്തിൽ സൂര്യകുമാറിനെ പോലെയുള്ള ഒരു ബാറ്റർ ടീമിലുണ്ടെങ്കിൽ ഒരു ടീം സ്വയമേവ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം സന്നാഹ ടൈ ബുധനാഴ്ച (ഒക്ടോബർ 19) മഴ കാരണം ഉപേക്ഷിച്ചിരുന്നു.ഈ ലോകകപ്പിലെ കൂടുതൽ മത്സരങ്ങളെ മോശം കാലാവസ്ഥ ബാധിക്കാനുള്ള സാധ്യതയുണ്ട്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം നടക്കാനുള്ള സാധ്യത വളരെ കുറവാണ്.