പ്രധാനമന്ത്രിമാരെ സാക്ഷിയാക്കി ഭരത്തിന്റെ കൈവിട്ട കളി, അഹമ്മദാബാദിൽ ഇന്ത്യക്ക് തുടക്കത്തിലേ ഞെട്ടൽ

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയ്ക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയിരിക്കുന്നത് ഭേദപ്പെട്ട തുടക്കം. ഒടുവിൽ വിവരം കിട്ടുമ്പോൾ 75 റൺസെടുത്ത ഓസ്‌ട്രേലിയുടെ 2 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. എന്തിരുന്നാലും മികച്ച റൺ റേറ്റിലാണ് ടീം സ്കോർ ചെയ്യുന്നത്. ട്രാവിസ് ഹെഡ് (32) മര്‍നസ് ലബുഷാഗ്‌നെ(3) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോൾ ഇപ്പോൾ ക്രീസിൽ നിൽക്കുന്നത് ഉസ്മാൻ ഖവാജ – സ്റ്റീവ് സ്മിത്ത് സഖ്യമാണ്. അശ്വിനും ഷമിയുമാന് വിക്കറ്റുകൾ വീഴ്ത്തിയത്

ഇന്ത്യയെ കുറെ നാളായി നിരാശപെടുത്തുന്ന ഫീൽഡിങ്ങിലെ പിഴവുകൾ ഈ പരമ്പരയിൽ പല തവണ ടീമിനെ വേട്ടയാടുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്. ഇന്ന് അത്തരത്തിൽ ഒരു പിഴവ് വിക്കറ്റ് കീപ്പർ ഭരത്തിന്റ ഭാഗത്ത് നിന്നും ഉണ്ടായി.

ഉമേഷ് യാദവിന്റെ പന്തിൽ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് ആണ് ഭരത് നിലത്തിട്ടത്. ഹെഡ്ഡിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് നേരെ ഭരത് കൈപ്പിടിയിൽ ഒതുക്കുന്നത് കണ്ട് സന്തോഷിക്കന്ന തുടങ്ങിയ ഉമേഷിനേയും സഹതാരങ്ങളെയും നിരാശപെടുത്തിയാണ് താരം ക്യാച്ച് വിട്ടത്.

ഹെഡിനെ പോലെ ഒരു അപകടകാരിയായ താരത്തിന്റെ വളരെ എളുപ്പമുള്ള ക്യാച്ച് വിട്ടുകളഞ്ഞ ഭരത്തിന്റെ പിഴവ് ഇന്ത്യക്ക് വലിയ പണി കൊടുത്തില്ലെങ്കിലും ഇന്ത്യൻ ഫീൽഡിങ് ഇനി ഒരുപാട് ഭേദപ്പെടാൻ ഉണ്ടെന്ന സിഗ്നലാണ് ഇതൊക്കെ കാണിക്കുന്നത്.