സ്‌കോട്ട്‌ലന്‍ഡിനെ എറിഞ്ഞിട്ട് ഇന്ത്യ; അതിവേഗം ജയിച്ചാല്‍ പ്രതീക്ഷ

ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ പരമ പ്രധാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഇന്ത്യ എറിഞ്ഞിട്ടു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 17.4 ഓവറില്‍ 85ന് ഓള്‍ ഔട്ടായി. 8.5 ഓവറില്‍ ജയിച്ചാല്‍ ഇന്ത്യക്ക് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാം. അഫ്ഗാനെ മറികടക്കണമെങ്കില്‍ 7.1 ഓവറില്‍ ജയിക്കണം.

ടോസ് ആദ്യമായി ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കി. ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനം ബോളര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ ശരിവച്ചു. മൂന്ന് വിക്കറ്റ് വീതം കൊയ്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് സ്‌കോട്ടിഷ് ബാറ്റര്‍മാരെ അരിഞ്ഞിട്ടത്.

ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുമായി സ്‌കോട്ടലന്‍ഡിനെ വേട്ടയാടുന്നതില്‍ തന്റെ പങ്ക് നിര്‍വ്വഹിച്ചു. ആര്‍. അശ്വിന് ഒരു ഇരയെ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡ് ബാറ്റര്‍മാരില്‍ ജോര്‍ജ് മുന്‍സി (24), കല്ലം മക് ലിയോഡ് (16), മൈക്കല്‍ ലീസ്‌ക് (21), മാര്‍ക്ക് വാറ്റ് (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.