വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി സ്റ്റാർ ബാറ്റർ ഋഷഭ് പന്ത് പുറത്തായേക്കും. പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെപ്റ്റംബർ 24 ന് പ്രഖ്യാപിക്കാനിരിക്കെയാണ് പന്ത് കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തട്ടുവരുന്നത്. പന്തിന്റെ അഭാവത്തിൽ ധ്രുവ് ജുറൽ ഒന്നാം വിക്കറ്റ് കീപ്പറാകും.
ഇപ്പോൾ കഴിഞ്ഞ ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് പന്ത്. എന്നാൽ നാലാം ടെസ്റ്റ് മത്സരത്തിൽ താരത്തിന് കാലിനു പരിക്ക് സംഭവിച്ചിരുന്നു. ഇതോടെ പന്തിന് പകരക്കാരനായി തമിഴ്‌നാടിന്റെ എൻ ജഗദീശനെ ഉൾപ്പെടുത്തി.
Read more
വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ താരമായിരുന്നു ഋഷഭ് പന്ത്. അദ്ദേഹത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണു പല മുൻ താരങ്ങളുടെയും അഭിപ്രായം. പരിക്കിൽ നിന്ന് മുക്തി നേടി താരം ഉടൻ തന്നെ ഇന്ത്യൻ കുപ്പായത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.







