ഒടുവില്‍ ഇന്ത്യയെ ടോസ് കനിഞ്ഞു; പേസറിനെ മാറ്റി സ്പിന്നറെ പരീക്ഷിക്കുന്നു

ടി20 ലോക കപ്പിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്. കാത്തിരുന്ന നാണയ ഭാഗ്യം കൈവന്ന വിരാട് കോഹ്ലി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഈ ലോക കപ്പില്‍ ഇതാദ്യമായാണ് ഇന്ത്യക്ക് ടോസ് ലഭിക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളിലും എതിരാളികള്‍ക്കായിരുന്നു ടോസ്.

ഒരു മാറ്റവുമായാണ് ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ നേരിടുന്നത്. പേസര്‍ ഷാര്‍ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കളിക്കും.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് സ്‌കോട്ട്‌ലന്‍ഡ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലേ ഇന്ത്യക്ക് നേരിയ സെമി സാധ്യതയെങ്കിലും കാത്തുസൂക്ഷിക്കാന്‍ സാധിക്കൂ.