ദക്ഷിണാഫ്രിക്കയ്ക്ക് അമിതാവേശം, കത്തിക്കയറി ആര്‍ഷ്ദീപ്, പുലിമടയില്‍ ഇന്ത്യന്‍ താണ്ഡവം, തരിപ്പണം

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന ദയനീയ നിലയിലാണ്. അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് മുറുക്കിയത്. ആര്‍ഷ്ദീപ് നാലും ആവേശ് ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

റീസ ഹെന്‍ഡ്രിക്‌സ് 0, ടോണി ഡി സോര്‍സി 28, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍ 0, ഐഡന്‍ മാര്‍ക്രം 12, ഹെന്റിച്ച് ക്ലാസന്‍ 6, വിയാന്‍ മള്‍ഡര്‍ 0, ഡേവിഡ് മില്ലര്‍ 2 എന്നിവരാണ് പുറത്തായത്.

യുവ ബാറ്റര്‍ സായ് സുദര്‍ശന്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണും പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചു.

ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

 ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവന്‍: റീസ ഹെന്‍ഡ്രിക്സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍, ഐഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, തബ്രൈസ് ഷംസി.