ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് ലീഡ്. കിവീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235 റണ്‍സിനെ പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം ആദ്യ ഇന്നിംഗ്‌സില്‍ 263 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ശുഭ്മാന്‍ ഗില്ലും 106 പന്തില്‍ 90, ഋഷഭ് പന്തും 59 പന്തില്‍ 60 ഇന്ത്യയ്ക്കായി അര്‍ദ്ധ സെഞ്ചറി നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ 35 ബോളില്‍ 37, യശസ്വി ജയ്‌സ്വാള്‍ 52 പന്തില്‍ 30, രോഹിത് ശര്‍മ 18 പന്തില്‍ 18, വിരാട് കോഹ്‌ലി 6 പന്തില് നാല്, രവീന്ദ്ര ജഡേജ 25 പന്തില്‍ 14, സര്‍ഫറാസ് ഖാന്‍ പൂജ്യം, അശ്വിന്‍ 13 ബോളില്‍ ആറ് എന്നിങ്ങനെയാണു മറ്റുള്ളവരുടെ പ്രകടനം.
കിവീസിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്റി, ഗ്ലെന്‍ റഫിലിക്‌സ്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 19 ഓവറില്‍ നാലിന് 86 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. വിക്കറ്റുപോകാതെ പിടിച്ചുനില്‍ക്കാന്‍ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ പുറത്തായതും, വിരാട് കോഹ്ലി നാലു റണ്‍സ് മാത്രമെടുത്തു മടങ്ങിയതും ഇന്ത്യയെ ഞെട്ടിച്ചിരുന്നു.