IND VS ENG: ഋഷഭ് പന്തിന്റെ കാര്യത്തിൽ തീരുമാനമായി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിച്ചപ്പോൾ 264 നു നാലു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ്. സായി സുദർശൻ, യശസ്‌വി ജയ്‌സ്വാൾ എന്നിവർ അർദ്ധ സെഞ്ചുറി നേടി. കൂടാതെ കെ എൽ രാഹുൽ മികച്ച തുടക്കവും നൽകി. നിലവിലെ മത്സരവും അടുത്ത ടെസ്റ്റ് മത്സരവും ഇന്ത്യക്ക് നിർണായകമാണ്.

എന്നാൽ ഇന്ത്യക്ക് ഇപ്പോൾ വമ്പൻ പണിയാണ് ലഭിച്ചിരിക്കുന്നത്. കീപ്പർ ഋഷഭ് പന്തിനു കാലിനു പരിക്ക് സംഭവിച്ചിരുന്നു. ഇംഗ്ലണ്ട് ബൗളർ ക്രിസ് വോക്‌സിന്റെ ബോള‍്‍ കാലില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എൽ.ബി.ഡബ്ല്യുവിന് റിവ്യു നൽകിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാൽ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൗണ്ടിൽ വീഴുകയും, റിട്ടയർഡ് ഹർട്ടായി ക്രീസ് വിടുകയും ചെയ്തു.

48 പന്തിൽ 37 റൺസുമായി മികച്ച രീതിയിൽ നീങ്ങുമ്പോഴായിരുന്നു പന്തിന് പരിക്കറ്റത്. നേരെ നിൽക്കാൻ പോലും പറ്റാതിരുന്ന പന്തിനെ ഗോൾഫ് കാർട്ട് വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. താരത്തിന്റെ കാലിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു, കൂടാതെ നീരും വെച്ചിരുന്നു. അതിനാൽ തന്നെ ശേഷിക്കുന്ന ഇന്നിങ്സിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിശ്ചയമില്ല. പന്തിനു പകരം ദ്രുവ് ജുറൽ പകരക്കാരായി ഇറങ്ങിയേക്കും.