IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തോറ്റ ഇന്ത്യക്ക് ഇനിയുള്ള ടെസ്റ്റ് മത്സരങ്ങൾ വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് കരുത്തരായ ഓസ്‌ട്രേലിയയാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ സായി സുദർശനും കരുൺ നായരിനും പകരം വാഷിംഗ്‌ടൺ സുന്ദറിനെ കളിപ്പിക്കണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

“വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ മൂന്നാം നമ്പറില്‍ അയക്കൂ. അതോടൊപ്പം കുല്‍ദീപ് യാദവിനെയും ഈ ടെസ്റ്റില്‍ കളിപ്പിക്കണം. കരുണ്‍ നായര്‍ക്കു പകരം സായ് സുദര്‍ശനെ ടീമിലേക്കു കൊണ്ടുവരൂ, അല്ലെങ്കില്‍ വാഷിങ്ടണിനു മൂന്നാം നമ്പര്‍ നല്‍കണം”

രവിചന്ദ്രൻ അശ്വിൻ തുടർന്നു:

Read more

” ഞാന്‍ പറയുന്നത് വാഷിങ്ടണിനെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിപ്പിക്കണമെന്നാണ്. രവീന്ദ്ര ജഡേജയും ടീമിലുണ്ട്. സായ്, ധ്രുവി ജുറേല്‍ എന്നിരിലൊരാളെയും ടീമിലുള്‍പ്പെടുത്താം. ഒരു സ്‌പെഷ്യലിസ്റ്റ് പേസര്‍ക്കു പകരം സ്പിന്നറെ (കുല്‍ദീപ് യാദവ്) പിന്തുണയ്ക്കണം. നാലാം ഫാസ്റ്റ് ബൗളറുടെ റോളാണ് കുല്‍ദീപിനു നൽകേണ്ടത്” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.