ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
ബോളിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്താൻ അവസരം ലഭിച്ചിട്ടും ഇന്ത്യക്ക് അത് ഉപയോഗിക്കാൻ സാധിച്ചില്ല. അതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് യശസ്‌വി ജയ്‌സ്വാളിനാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉടനീളമായി താരം നാല് ക്യാച്ച് അവസരങ്ങളാണ് പാഴാക്കിയത്.
Read more
എന്നാൽ രണ്ടാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് കിട്ടിയത് വൻ തിരിച്ചടിയാണ്. സ്റ്റാർ ബാറ്റർ സായി സുദര്ശന്റെ തോളിനു പരിക്ക് സംഭവിച്ചു. ഒന്നാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സുദർശൻ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. റെവ്സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.