ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിച്ചപ്പോൾ 264 നു നാലു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ്. സായി സുദർശൻ, യശസ്‌വി ജയ്‌സ്വാൾ എന്നിവർ അർദ്ധ സെഞ്ചുറി നേടി. കൂടാതെ കെ എൽ രാഹുൽ മികച്ച തുടക്കവും നൽകി. നിലവിലെ മത്സരവും അടുത്ത ടെസ്റ്റ് മത്സരവും ഇന്ത്യക്ക് നിർണായകമാണ്.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിലവിലെ ഏറ്റവും മികച്ച താരവും ടീമിന്റെ നട്ടെല്ലായ താരവും വിക്കറ്റ് കീപ്പർ ഋഷഭ് പന്താണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:
“ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് റിഷഭ് പന്ത് തന്നെയാണ്. വിക്കറ്റുകള്‍ക്കു പിന്നില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നു കൊണ്ടിരിക്കാറുള്ള അദ്ദേഹം എതിര്‍ ടീം ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും രവീന്ദ്ര ജഡേജും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ദൈര്‍ഘ്യമേറിയ സ്‌പെല്ലുകളെറിയുമ്പോള്‍ വിക്കറ്റിനു പിന്നില്‍ റിഷഭിന്റെ സഹായം എടുത്തു പറയേണ്ടതാണ്” സുരേഷ് റെയ്ന പറഞ്ഞു.
Read more
എന്നാൽ മത്സരത്തിൽ ഇന്ത്യക്ക് ഇപ്പോൾ വമ്പൻ പണിയാണ് ലഭിച്ചിരിക്കുന്നത്. കീപ്പർ ഋഷഭ് പന്തിനു കാലിനു പരിക്ക് സംഭവിച്ചിരുന്നു. ഇംഗ്ലണ്ട് ബൗളർ ക്രിസ് വോക്‌സിന്റെ ബോള‍്‍ കാലില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എൽ.ബി.ഡബ്ല്യുവിന് റിവ്യു നൽകിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാൽ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൗണ്ടിൽ വീഴുകയും, റിട്ടയർഡ് ഹർട്ടായി ക്രീസ് വിടുകയും ചെയ്തു.