ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. അടുത്ത മത്സരത്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പുറത്തിരുത്തണം എന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി.
മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് റിഷഭ് പന്തിന്റെ വിരലിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു ഗ്രൗണ്ട് വിട്ട റിഷഭ് പിന്നീട് വിക്കറ്റ് കീപ്പിങ് നടത്തിയതുമില്ല. പകരം ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിനെയാണ് ഇന്ത്യ ഈ റോള്‍ ഏല്‍പ്പിച്ചത്. കീപ്പിങ് ചെയ്തില്ലെങ്കിലും രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ റിഷഭ് ഇറങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 70 പ്ലസ് റണ്‍സുമായി കസറുകയും ചെയ്തു.
Read more
പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ റിഷഭിനെ ഇന്ത്യ കളിപ്പിക്കരുതെന്നാണ് ശാസ്ത്രി ആവശ്യപ്പെടുന്നത്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം അടുത്ത ടെസ്റ്റില്‍ റിഷഭ് പന്തിനെ കളിപ്പിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിക്കറ്റ് കീപ്പിങ് ഒട്ടും തന്നെ ചെയ്യാനായില്ലെങ്കില്‍ ഫീല്‍ഡറായി മാഞ്ചസ്റ്ററില്‍ അദ്ദേഹത്തിനു ഇറങ്ങേണ്ടതായി വരും.