മാന്‍ ഓഫ് ദി മാച്ച് രോഹിത്തോ?; തീരുമാനം ചോദ്യം ചെയ്ത് മൈക്കല്‍ വോന്‍

ഓവല്‍ ടെസ്റ്റില്‍ മാര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം രോഹിത്ത് ശര്‍മ്മയ്ക്ക് നല്‍കിയതിനെ ചോദ്യം ചെയ്ത് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. രോഹിത്തിനു പുരസ്‌കാരം നല്‍കാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ താക്കൂറിനായിരുന്നു പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്നും വോന്‍ അഭിപ്രായപ്പെട്ടു.

‘മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ശാര്‍ദ്ദുലിനു ലഭിക്കണമായിരുന്നു, അക്കാര്യത്തില്‍ ഒരു ചോദ്യവുമില്ല. രോഹിത്തിന്റെ ഇന്നിംഗ്സ് ഗംഭീരമായിരുന്നു. പക്ഷെ കളിയില്‍ നാലു തവണ ഇംപാക്ടാടുണ്ടാക്കിയ താരം ശാര്‍ദ്ദുലാണ്. രണ്ടു തവണ ബാറ്റിംഗിലും രണ്ടു തവണ ബോളിംഗിലും. നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ ശര്‍ദ്ദുലിനു സാധിച്ചു’ വോന്‍ പറഞ്ഞു.

നാലാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ശാര്‍ദ്ദുല്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയും കളംനിറഞ്ഞിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ടോപ്സ്‌കോററായ ഓലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തിയ ശാര്‍ദ്ദുല്‍ രണ്ടാമിന്നിംഗ്സില്‍ റോറി ബേണ്‍സിനെയും പിന്നെ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും പുറത്താക്കിയിരുന്നു.