IND VS ENG: ചേട്ടാ പോകല്ലേ ഞാനും ഉണ്ട്; സഞ്ജു പുറത്തായതിന് പിന്നാലെ ക്യാപ്റ്റനും പുറത്ത്; ഫോം ഔട്ട് ആയി സൂര്യ കുമാർ യാദവ്

ടി 20 യിൽ ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന സൂര്യ കുമാർ യാദവിന്‌ നിലവിൽ മോശമായ സമയമാണ് ഉള്ളത്. ഇപ്പോൾ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടി 20 മത്സരത്തിൽ ഗോൾഡൻ ഡക്ക് ആയി മാറിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളിലും താരം ഫോം ഔട്ട് ആയിരുന്നു. ഇപ്പോഴിതാ ബാറ്റിംഗിൽ താരം വീണ്ടും മോശമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.

ജോഫ്രെ അർച്ചറിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് സൂര്യ മടങ്ങിയത്. ഓപണിംഗിൽ വെടിക്കെട്ട് തുടക്കം നൽകിയാണ് മലയാളി താരമായ സഞ്ജു സാംസൺ പുറത്തായത്. താരം 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും അടക്കം 26 റൺസ് ആണ് താരം അടിച്ചെടുത്തത്. നിലവിൽ ക്രീസിൽ നിൽക്കുന്നത് അഭിഷേക് ശർമ്മയും, തിലക് വർമ്മയുമാണ്.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 132 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചു. കൂടാതെ അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക്‌ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളിങ് യൂണിറ്റ് കൊടുത്തത്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബാറ്റ്ലറിന്റെ ഒറ്റയാൾ പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. 44 പന്തിൽ 2 സിക്സറുകളും 8 ഫോറും അടക്കം 68 റൺസ് അദ്ദേഹം നേടി. ഒപ്പം ഹാരി ബ്രുക് 14 പന്തിൽ 1 സിക്‌സും 2 ഫോറും അടക്കം 17 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല.

Read more