ടോസില്‍ ജയിച്ച് ഓസീസ്: ഇന്ത്യന്‍ നിരയില്‍ രണ്ട് പേര്‍ക്ക് അരങ്ങേറ്റം, ടീം ഇങ്ങനെ

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പോരാട്ടത്തിന് ഇന്നു തുടക്കം. നാഗ്പൂര്‍ വേദിയാകുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടി20യിലെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പറായി എസ് ഭരതും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും.

പരിക്കേറ്റ് ഏറെ നാളായി പുറത്തായിരുന്ന രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തി. ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്‍ സാന്നിധ്യം. മുഹമ്മദ് ഷമിയും സിറാജിനുമാണ് പേസ് ചുമതല. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്ലിന് ഈ മത്സരത്തില്‍ അവസരമില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്‌കോട്ട് ബോളണ്ട്.