ഇന്‍ഡോറിലേത് വാരിക്കുഴി, വീണ്ടും പിച്ച് പരിശോധിച്ചു; ദ്രാവിഡിന്‍റെ മുഖഭാവത്തില്‍ നിന്ന് അപകടം മണത്ത് ആരാധകര്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ബാറ്റിംഗില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാനായത്. കൂട്ടുകെട്ടുണ്ടാക്കാന്‍ താരങ്ങള്‍ പാടുപെട്ട മത്സരത്തില്‍ ഇന്ത്യ 109 റണ്‍സിന് പുറത്തായി. ഉച്ചഭക്ഷണ ഇടവേളയില്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ക്യൂറേറ്ററുമായി പരിശോധനയ്ക്കായി പിച്ചിലെത്തി. എന്നിരുന്നാലും, പിച്ചില്‍ അദ്ദേഹം സന്തുഷ്ടനല്ല. ദ്രാവിഡിന്റെ മുഖഭാവം പിച്ച് ഇന്ത്യന്‍ ടീമിന്റെ കളി ശൈലിക്ക് അനുയോജ്യമല്ലെന്നുമുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

ക്യുറേറ്ററുമൊത്ത് പിച്ച് പരിശോധിക്കാനുള്ള രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം മികച്ചതായിരുന്നു. പിച്ചിന്റെ പെരുമാറ്റം, ബൗണ്‍സിന്റെ സ്വഭാവം, പന്തിന്റെ വേഗത എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. ഇത് സാഹചര്യം മനസിലാക്കാനും അതിനനുസരിച്ച് ടീമിന്റെ കളി ക്രമീകരിക്കാനും ദ്രാവിഡിനെ സഹായിച്ചു. എന്നിരുന്നാലും പിച്ചില്‍ ദ്രാവിഡ് ഒട്ടും സന്തുഷ്ടനല്ല.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 109 റണ്‍സിനാണ് ഓള്‍ഔട്ടായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനാണ് ഇന്ത്യയെ തകര്‍ത്തത്. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും മര്‍ഫി ഒരു വിക്കറ്റും വീഴത്തി.

22 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ 12, ശുഭ്മാന്‍ ഗില്‍ 21, പൂജാര 1, ജഡേജ 4, ശ്രേയസ് അയ്യര്‍ 0, കെഎസ് ഭരത് 17, അക്‌സര്‍ പട്ടേല്‍ 12, അശ്വിന്‍ 3, ഉമേഷ് യാദവ് 17, സിറാജ് 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വാലറ്റത്തെ ഉമേഷ് യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 100 കടത്തിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് നിലവില്‍ സുരക്ഷിത പാതയിലാണ്.