ക്യാച്ച് എടുക്കുന്നതില്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സച്ചിനാണ്, തമാശ പറഞ്ഞതായി തോന്നിയോ..?

ഷമീല്‍ സലാഹ്

ഒരു ക്യാച്ച് എടുക്കുന്നതില്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.. തമാശ പറഞ്ഞതായി തോന്നിയോ..?

ആമുഖം ആവശ്യമില്ലാത്ത പേരാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നത്. അസാധാരണമായ ബാറ്റിംഗും കളത്തിന് പുറത്തുള്ള ശാന്തമായ പെരുമാറ്റവുമൊക്കെയായി വേറിട്ട് നിറുത്തുന്ന പ്രതിഭാസം. സച്ചിന്‍ കേവലം ഒരു അസാധാരണ ബാറ്ററോ, അല്ലെങ്കില്‍ ഉപകാരപ്രദമായ ഒരു പാര്‍ട് ടൈം ബോളറോ മാത്രമല്ല, ആധുനിക കാലത്തെ ഏറ്റവും അണ്ടര്‍ റേറ്റഡ് ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു എന്ന് പറയാം.

The Little Master of Indian cricket, Sachin Tendulkar | My Sweet World

സച്ചിന്റെ കാലത്ത് തന്റെ ടീമില്‍ ആണെങ്കില്‍ തൊണ്ണൂറുകളില്‍ അജയ് ജഡേജ, റോബിന്‍ സിംഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ കുറ്റമറ്റ ഫീല്‍ഡര്‍മാരുടെ പേരുകളും, രണ്ടായിരങ്ങളില്‍ യുവരാജ് സിംഗും, മുഹമ്മദ് കൈഫും, സുരേഷ് റൈനയെയുമൊക്കെ ആളുകള്‍ കൂടുതല്‍ പറയുമ്പോള്‍ പലരും മറക്കുന്ന പേരാണ് അക്കൂട്ടത്തില്‍ ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ എന്ന പേര്. പന്തിനെ പറന്നുള്ള പിടിയൊന്നുമില്ലാതെ ഫീല്ഡിങ് സ്‌റ്റൈലില്‍ ഗ്ലാമര്‍ കുറവാണേലും സച്ചിന്‍ വളരെയേറെ മികച്ച ഫീല്‍ഡര്‍ തന്നെയായിരുന്നു.

Sachin Tendulkar takes a return catch to send Mohammad Sami back to the pavilion | Photo | Global | ESPNcricinfo.com

ഫീല്‍ഡര്‍ എന്ന നിലയില്‍ ടീമിന് വേണ്ടിയുള്ള തന്റെ പങ്കിനെ പൂര്‍ണമായും സമര്‍പ്പിച്ച ഒരു കളിക്കാരന്‍ കൂടിയായിരുന്നു സച്ചിന്‍. ബൗണ്ടറി റോപ്പിന്റെ അരികില്‍ നിന്ന് സച്ചിന്‍ എടുത്ത എത്രയോ അസാധാരണമായ ക്യാച്ചുകള്‍. നീണ്ട റണ്ണിലൂടെ നേടിയെടുത്ത ക്യാച്ചുകള്‍.. സ്ലിപ്പിലാണെങ്കിലും, ഔട്ട്ഫീല്‍ഡിലാണെങ്കിലും ഉള്ള അവസരങ്ങളില്‍ വളരെ അപൂര്‍വ്വമായി നഷ്ടപ്പെടുത്തുന്നതേ സച്ചിനില്‍ നിന്നും കണ്ടിട്ടുള്ളൂ.

The world's most capped Test player - Emirates24|7

ബൗണ്ടറിക്കരികില്‍ നിന്നും എറിയുന്ന ശക്തമായ ത്രോകളും, സ്റ്റമ്പിന് നേരിട്ടുള്ള ത്രോകളിലും ഒക്കെ സച്ചിന് ഇത്തിരി വൈദഗ്ദ്യം ഉണ്ടായിരുന്നു എന്നതൊക്കെ അദ്ദേഹത്തിലെ ഫീല്ഡിംഗ് കഴിവിനെ സൂചിപ്പിക്കുന്നു. തരക്കേടില്ലാത്ത ബാറ്റിംഗില്‍ സച്ചിന്റെ ഫീല്‍ഡിംഗ് കഴിവ് എല്ലായ്‌പ്പോഴും നിഴലിച്ചിരുന്നു എന്നതായിരുന്നു സത്യം..!
ആയതിനാല്‍ മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയിലൊന്നും അദ്ദേഹം ഇടം പിടിച്ചിട്ടുമില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍