2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് കിട്ടുമ്പോഴെല്ലാം ചേസ് ചെയ്യാൻ ഇന്ത്യയോട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ആവശ്യപ്പെട്ടു. ഇന്ത്യയുടെ ബൗളിംഗ് അവരുടെ ദുർബലമായ കണ്ണിയാണെന്നും ജയിക്കണം എങ്കിൽ ബാറ്റിംഗ് ശക്തിയെ ആശ്രയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.2025ലെ ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ പാക്കിസ്ഥാനിലും ദുബായിലുമായി നടക്കും. നട്ടെല്ലിന് പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യം ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, രോഹിത് ശർമ്മയും കൂട്ടരും തങ്ങളുടെ ബാറ്റിംഗ് ശക്തി പരമാവധി പ്രയോജനപ്പെടുത്താൻ നോക്കണം എന്ന് പറഞ്ഞ ചോപ്ര സംസാരിച്ചത് ഇങ്ങനെ: ” വൈറ്റ്-ബോൾ ക്രിക്കറ്റിലെ നിയമമാണ്, നിങ്ങളുടെ ശക്തി എന്താണോ അത് നിങ്ങൾ രണ്ടാമതായി ചെയ്യണം എന്ന്. നിങ്ങളുടെ ബൗളിംഗ് മികച്ചതാണെങ്കിൽ, അത് രണ്ടാമത് ചെയ്യുക. നിങ്ങളുടെ ബാറ്റിംഗ് മികച്ചതാണെങ്കിൽ, അത് രണ്ടാമത് ചെയ്യുക എന്ന്. ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് മികച്ചതാണ്. ”അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് ബൗളിംഗിൽ കുറെ പ്രശ്നങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഞങ്ങളുടെ ശക്തി ഞങ്ങളുടെ ബാറ്റിംഗാണ്. ഞങ്ങൾ 8 ആം നമ്പർ വരെ ബാറ്റിംഗിൽ അലയുണ്ട്” ചോപ്ര കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാരെ ഉൾപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിൽ രവീന്ദ്ര ജഡേജ എട്ടാം നമ്പറിൽ ബാറ്റ് ചെയ്തപ്പോൾ, താരത്തിന്പകരം ഇലവനിൽ എത്തിയ വാഷിംഗ്ടൺ സുന്ദർ അവസാന ഗെയിമിൽ അതെ പൊസിഷനിൽ ബാറ്റ് ചെയ്തു.