സിഎസ്കെ രക്ഷപ്പെടണമെങ്കിൽ സഞ്ജു സാംസൺ തന്നെ വിചാരിക്കണം, അവൻ ഫോമിലായാൽ മാത്രമേ നമുക്ക് കപ്പ് നേടാനാകൂ: എസ് ബദ്രീനാഥ്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവിയോടെയാണ് സീസൺ തുടങ്ങേണ്ടി വന്നത്. ബാറ്റിംഗിലെ മോശം പ്രകടനം കാരണമാണ് ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ ആരാധകർക്ക് ആവേശം പകരുന്ന വാക്കുകളുമായി ഇന്ത്യൻ മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ് രംഗത്ത്.

‘രാജസ്ഥാൻ റോയൽസിൽ നിന്ന് വമ്പൻ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലായി മാറും. അത്, സിഎസ്കെയിൽ ഒരു ‘സഞ്ജു യുഗത്തിന്’ തുടക്കവുമാകും’ ബദ്രീനാഥ് അഭിപ്രായപ്പെട്ടു. എം.എസ്. ധോണി തന്റെ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഞ്ജുവിനെ ടീമിലെത്തിച്ചത് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വളരെ വലിയ പ്രതീക്ഷകളോടെയാണ് സഞ്ജു സിഎസ്കെയിലേക്ക് വരുന്നത്. അദ്ദേഹം മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയും ഭാവി നായകനെയും ഇതിലൂടെ ചെന്നൈ കണ്ടെത്തിക്കഴിഞ്ഞു,’ ബദ്രീനാഥ് പറഞ്ഞു.