അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം വിട്ടു പോയി അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് ജി. സുധാകരന്റെ പേര് പറയാതെ മുഖ്യമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.
യുഡിഎഫിന്റെ ഏറ്റവും പ്രകടമായ അവസരവാദ നിലപാടിന്റെ പ്രതീകമായി അമ്പലപ്പുഴ മാറിയിരിക്കുകയാണെന്നും ഇതിലൂടെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്ന ആത്മവിശ്വാസവും പിണറായി വിജയന്‍ പങ്കുവെച്ചു. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പുന്നപ്രയുടെ ചരിത്രവും ഓര്‍മ്മിപ്പിച്ചു.
Read more
പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ ചരിത്രമുള്ള മണ്ണാണിതെന്നും വഞ്ചന കാണിച്ചവരെ ഈ മണ്ണ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഈ അവസരവാദിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് പരീക്ഷിക്കുന്നത്. നാടും നാട്ടുകാരും ശരിയായ ദിശയില്‍ നിലകൊള്ളുമെന്നും ഇത്തരം രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കൊപ്പം അമ്പലപ്പുഴ നിലകൊള്ളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.







