ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ നടത്തിയത്. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.ഇന്ത്യ ചരിത്രം

2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറ എന്ന ബൗളിംഗ് വിസ്മയത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ കൊഴുക്കുകയാണ്. ബുംറയെ ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സിയോടും റൊണാൾഡോയോടും ഉപമിച്ചുകൊണ്ട് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ സംസാരിച്ചിരിക്കുകയാണ്.

“ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നെങ്കിൽ അവർ ലോകകപ്പ് നേടുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഫുട്ബോളിൽ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ചെലുത്തുന്ന സ്വാധീനമാണ് ക്രിക്കറ്റിൽ ബുംറയ്ക്കുള്ളത്. ഏത് ടീമിലാണോ ബുംറ ഉള്ളത്, ആ ടീം കിരീടം നേടാനുള്ള സാധ്യത വർദ്ധിക്കുന്നു” വോൺ പറഞ്ഞു.