ഇന്ത്യൻ ടി-20 സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പുതിയ നായകനെ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഏഷ്യ കപ്പ് ടി-20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ മോശം പ്രകടനം നടത്തിയത് മൂലമാണ് ഇന്ത്യൻ സിലക്ടർമാർ സൂര്യയെ പുറത്താകാൻ തീരുമാനിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി-20 ടീം നായകനായി ആര് വരുമെന്ന ചര്‍ച്ചകലാണ് ഇപ്പൊ ഉയരുന്നത്.
ആ ചർച്ചകൾക്കിടയിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. പഞ്ചാബിനായി തകർപ്പൻ പ്രകടനവും മികച്ച ക്യാപ്റ്റൻസിയും പുറത്തെടുക്കുന്ന ശ്രേയസ് അയ്യര്‍ തുടങ്ങി ടി20 ലോകകപ്പിലും ചെന്നൈ സൂപ്പർ കിംഗ്സിനായും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളുടെ പേര് വരെ ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നുണ്ട്.
അതേസമയം സഞ്ജു സാംസൺ ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി വരുന്നതിനോടു തനിക്ക് യോജിപ്പില്ലെന്നായിരുന്നു സെവാഗിന്റെ തുറന്ന് പറച്ചിൽ. ഇതിന്റെ കാരണണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘സഞ്ജു സാംസണിൽ ഒരു താരമെന്ന നിലയില്‍ ഇപ്പോഴും പൂര്‍ണമായി വിശ്വാസം അർപ്പിക്കാൻ കഴിയില്ല, ഈ തരത്തില്‍ ടീമിന് ആശ്രയിക്കാൻ കഴിയാത്ത ഒരു താരത്തെ എങ്ങനെ നായകസ്ഥാനം ഏല്‍പ്പിക്കാനാകും’, സെവാഗ് തുറന്നടിച്ചു.
Read more
‘ഇന്ത്യന്‍ ടീമിന്റെ നേതൃസ്ഥാനം സഞ്ജു സാംസണിന് ഇപ്പോഴും അകലെയാണ്. അദ്ദേഹം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. കൂടാതെ നിര്‍ഭയനുമായിട്ടാണ് കാണപ്പെടുന്നത്. പക്ഷെ ബാറ്റിങിലെ സ്ഥിരതയുടെ കാര്യം ഇപ്പോഴും ചോദ്യമായി തന്നെ തുടരുന്ന ഒന്ന് കൂടിയാണ്’, സെവാഗ് വ്യക്തമാക്കി. ‘ദേശീയ ടീമില്‍ സ്ഥിരമായി പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്തയാളാണ് സഞ്ജു. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ നായകസ്ഥാനത്തെ കുറിച്ച് ആലോചിക്കുന്നത് തന്നെ വളരെ നേരത്തേ ആയിപ്പോവും’, അദ്ദേഹം കൂട്ടിച്ചേർത്തു.







