2013 ഇൽ ലോർഡ്‌സിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയും ഫൈനലിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായത് ഇന്ത്യയായിരുന്നു. എം എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആ നേട്ടം കൈവരിച്ചത്. അന്നത്തെ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞത് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു.
ധോണി അവസാന ഓവർ എറിയാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നെന്നും, ഒരു ബാറ്റ്സ്മാൻ പോയിന്റ് ഓഫ് വ്യൂവിൽ ചിന്തിച്ച് ഏത് തരം ബോള് ചെയ്യണം എന്ന് തനിക്ക് നിർദേശം തന്നിരുന്നുവെന്നും, പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് മഹി ഭായ് എന്റെ അടുത്ത വന്നു ഓവർ ദി സ്റ്റമ്പ്‌സിലേക്ക് എറിയരുതെന്നു നിർദേശം തന്നിരുന്നു. ആ സമയത്ത് ജോനാഥൻ ട്രോട്ട് ആണ് ബാറ്റ് ചെയ്യ്തത്. അദ്ദേഹം ലെഗ് സൈഡിലേക്ക് അടിക്കാനാണ് നിന്നത്. എന്നോട് ഓവർ ദി വിക്കറ്റ് എറിയാൻ ധോണി ഭായ് പറഞ്ഞു. ബോൾ സ്പിൻ ചെയ്യ്താൽ സ്റ്റമ്പ് തെറിക്കും. എനിക്ക് ഇപ്പോഴും അറിയില്ല ധോണി ഭായ് എങ്ങനെയാണ് ഇതൊക്കെ പ്രവചിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ വിഷൻ അപാരം തന്നെ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.